ഗൗതമിയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറാൻ പ്രയാഗ മാർട്ടിൻ!
പ്രയാഗ മാർട്ടിനൊപ്പം ഗൗതമിയും!
മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ് ഗൗതമി. മോഹൻലാലിനൊപ്പം വിസ്മയം എന്ന തെലുങ്ക് ചിത്രത്തിലാണ് ഗൗതമി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 2003ലായിരുന്നു ഗൗതമിയുടെ അവസാന മലയാള ചിത്രം റിലീസ് ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഗൗതമി വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയുടെയും മകന്റേയും സന്തോഷകരമായ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഇവരുടെ ജീവിതത്ത്ലേക്ക് പ്രയാഗ മാർട്ടിന്റെ കുടുംബം കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിലെന്നാണ് റിപ്പോർട്ടുകൾ. ഫാത്തിമ ബീവി എന്നാണ് ഗൗതമിയുടെ കഥാപാത്രത്തിന്റെ പേര്.
ശ്വേത മേനോൻ, രൺജി പണിക്കർ, ലിയോണ ഷേണായി എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കും. രമേഷ് നാരായണൻ ആണ് ഗാനങ്ങൾ ഒരുക്കുന്നത്. കമൽ ഹാസനുമായുള്ള വേർപിരിയലിനു ശേഷം ഗൗതമി സിനിമയിൽ സജീവമാകുകയാണ്.