Webdunia - Bharat's app for daily news and videos

Install App

വിവാഹത്തിന് മുൻപുള്ള സെക്സിനെന്താ കുഴപ്പം?: ഗായത്രി

തമാശക്കാണെങ്കിൽ എനിക്ക് താൽപ്പര്യമില്ല: ഗായത്രി പറയുന്നു

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (09:56 IST)
വിവാഹത്തിന് മുന്നേയുള്ള സെക്സ് ഒരു തെറ്റല്ലെന്ന് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്നാപ്യാരിയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നായികയാണ് ഗായത്രി. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായിട്ടുണ്ട്. കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചുള്ള കൺസെപ്റ്റ് ഗായത്രി പറഞ്ഞത്.  
 
'വിവാഹത്തിന് മുൻപുള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അവരുടെ അഭിപ്രായമാണ്. വെറുമൊരു തമാശക്കാണേൽ എനിക്ക് താൽപ്പര്യം ഇല്ല' എന്നായിരുന്നു ഗായത്രി പറഞ്ഞത്. എന്തുകൊണ്ടാണ് ആളുകൾ എന്നെ വെറുക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് മനസ്സിലായി, നമ്മൾ എത്ര ശ്രമിച്ചാ‌ലും വെറുക്കേണ്ടവർ വെറുക്കുക തന്നെ ചെയ്യുമെന്ന്' - ഗായത്രി പറയുന്നു.
 
മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചത് മൂലം നടി പാര്‍വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിൽ പാർവതിക്കൊപ്പമാണ് ഗായത്രി. 'സിനിമയില്‍ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്‍മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുത് എന്നാണ് പാര്‍വതി പറഞ്ഞത്. അതുതന്നെയാണ് തനിക്കും ശരിയായി തോന്നിയത്' എന്ന് ഗായത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം