Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മമ്മൂട്ടി സെറ്റിലേക്ക് വരുന്നത് തീവ്രവാദികളെ പോലെ, ഒടുക്കത്തെ ഗൌരവമായിരിക്കും: ഗീത

മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ ഗീത അഭിനയിച്ചിട്ടുണ്ട്

സിനിമ
, ചൊവ്വ, 17 ഏപ്രില്‍ 2018 (08:11 IST)
എണ്‍പതുകളില്‍ എല്ലാ മുന്‍‌നിര നായകന്മാര്‍ക്കൊപ്പവും അഭിനയിച്ച നായികമാരില്‍ ഒരാളാണ് ഗീത. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തുകയാണ് ഗീത. വിഷു സ്‌പെഷല്‍ കോമഡി സ്റ്റാര്‍ എപ്പിസോഡില്‍ ഗീതയായിരുന്നു മുഖ്യാതിഥിയായി എത്തിയത്.
 
മോഹന്‍ലാല്‍ എംടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയാണ് ഗീത തുടക്കം കുറിച്ചത്. മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും ഉണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഗീത. മോഹന്‍ലാല്‍ വളരെ കൂളായ മനുഷ്യനാണ്. അദ്ദേഹത്തെ പോലെ മറ്റൊരു താരമുണ്ടാകില്ല. നല്ലൊരു ആര്‍ടിസ്റ്റ് മാത്രമല്ല മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹമെന്നും ഗീത പറയുന്നു. 
 
മമ്മൂട്ടിയെ കുറിച്ചും ഗീത പറയുന്നുണ്ട്. മമ്മൂട്ടിയുടെ ഗൌരവം തന്നെയാണ് ഗീതയും പറയുന്നത്. ‘അന്നൊക്കെ മമ്മൂട്ടി ഭയങ്കര ഗൗരവത്തിലാണ് വരുന്നത്. സെറ്റിലേക്ക് വരുമ്പോഴും അദ്ദേഹം സീരിയസ് ഭാവത്തിലായിരിക്കും. റൗഡികളൊക്കെ വരുന്ന പ്രതീതിയാണ് അപ്പോള്‍ അനുഭവപ്പെടുന്നതെന്നും ഗീത പറയുന്നു.
 
അദ്ദേഹത്തിന് എപ്പോഴാണ് ദേഷ്യം വരുന്നതെന്ന് പറയാന്‍ കഴിയില്ല. ഇപ്പോ അതൊക്കെ മാറി ജോളി ടൈപ്പായെന്നാണ് കേള്‍ക്കുന്നത്. നല്ല ആര്‍ടിസ്റ്റാണ്. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ താരം ഒരുമിച്ച് അഭിനയിച്ചിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ജഗദീഷാണ് ചോദിച്ചത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസാധ്യ മെയ് വഴക്കവുമായി അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍!