പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന സിനിമയില്‍ ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ആദ്യദിനം 3.80 കോടി രൂപയിലധികം ഗുരുവായൂര്‍ അമ്പലനടയില്‍ നേടി.ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 16 കോടിരൂപയില്‍ അധികം വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് നേടിയെന്നാണ് റിപ്പോര്‍ട്ട്.
2024ലെ ആദ്യദിന കളക്ഷന്‍ കണക്കുകളില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഗുരുവായൂര്‍ അമ്പലനടയില്‍.
പൃഥ്വിരാജിന്റെ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന് 5.85 കോടിയുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിപിന്‍ ദാസാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.