ഗോട്ടിന് രണ്ടാം ഭാഗമുണ്ടാകും? ഗോട്ട് വേഴ്സസ് ഓ ജിയിൽ അജിത്ത്!

അഭിറാം മനോഹർ
ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (15:43 IST)
Vijay,Ajith
ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ സിനിമാറ്റിക് യൂണിവേഴ്‌സുകളുടെ സമയമാണ്. വിക്രം എന്ന സിനിമയിലൂടെ ലോകേഷ് കനകരാജായിരുന്നു ഈ ട്രെന്‍ഡിന് ഇന്ത്യയില്‍ തുടക്കമിട്ടത്. ഇതിന് പിന്നാലെ നിരവധി സിനിമാറ്റിക് യൂണിവേഴ്‌സുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ വിജയുടെ ഏറ്റവും പുതിയ സിനിമയായ ഗോട്ടിന് രണ്ടാം ഭാഗമുണ്ടാകുമെന്ന ചര്‍ച്ചകളാണ് കൊഴുക്കുന്നത്.
 
 ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത നല്‍കിയാണ് വിജയ് നായകനായ ഗോട്ട് അവസാനിക്കുന്നത്. ഗോട്ട് വേഴ്‌സസ് ഓ ജിയാകും രണ്ടാം ഭാഗം. നായകന് പകരം വില്ലന് പ്രാധാന്യം നല്‍കിയാകും ഈ സിനിമയെന്നും വില്ലന്‍ വേഷത്തില്‍ ചിത്രത്തില്‍ അജിത്തുമെത്തുമാണ് നിലവില്‍ തമിഴകത്തെ സംസാരവിഷയം. വിജയ് രാഷ്ട്രീയപ്രവേശനം നടത്തിയതിനാല്‍ ഒരു സിനിമ കൂടി മാത്രമെ താരം ചെയ്യുകയുള്ളുവെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ രണ്ടാം ഭാഗത്തില്‍ വിജയ് ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ വിജയ് സിനിമകളുടെ എണ്ണം കുറച്ചാല്‍ പോലും പൂര്‍ണ്ണമായി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

അടുത്ത ലേഖനം
Show comments