Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോട്ടിനു രണ്ടാം ഭാഗം; വിജയ് വീണ്ടും അഭിനയിക്കുമോ?

രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ഗോട്ട് അവസാനിക്കുന്നത്. GOAT vs OG എന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുക

GOAT Movie Review, GOAT Second Part

രേണുക വേണു

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (09:29 IST)
GOAT Second Part: വിജയ് നായകനായെത്തിയ ഗോട്ട് (GOAT) തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിനു രണ്ടാം ഭാഗവും ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനാല്‍ വിജയ് അഭിനയം അവസാനിപ്പിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയൊരു തീരുമാനം വിജയ് എടുക്കുകയാണെങ്കില്‍ ഗോട്ടിന്റെ രണ്ടാം ഭാഗം എങ്ങനെ സംഭവിക്കുമെന്ന സംശയത്തിലാണ് ആരാധകര്‍. 
 
രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ഗോട്ട് അവസാനിക്കുന്നത്. GOAT vs OG എന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുക. യഥാര്‍ഥ ഗ്യാങ്‌സ്റ്ററിനെ (OG) അടുത്ത ഭാഗത്താണ് സംവിധായകന്‍ വെങ്കട് പ്രഭു അവതരിപ്പിക്കുകയെന്നാണ് വിവരം. ഗോട്ടിലെ വിജയ് അവതരിപ്പിച്ച നായക കഥാപാത്രവും മറ്റൊരു ഗ്യാങ്സ്റ്റര്‍ കഥാപാത്രവും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന. എന്തായാലും ഗോട്ടിനു രണ്ടാം ഭാഗം ഒരുക്കാന്‍ വെങ്കട് പ്രഭു നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആ പദ്ധതി ഇനി യാഥാര്‍ഥ്യമാകുമോ എന്ന് മാത്രമാണ് ആരാധകര്‍ക്കു അറിയേണ്ടത്. 
 
അതേസമയം വേള്‍ഡ് വൈഡായി ഇന്നലെ തിയറ്ററുകളിലെത്തിയ ഗോട്ടിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രതീക്ഷയ്ക്കൊത്തു ഉയരാന്‍ ഗോട്ടിനു സാധിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. 'വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ പ്രകടനം കൊണ്ട് മാത്രം ഗോട്ട് രക്ഷപ്പെടുന്നില്ല. ശരാശരിയില്‍ ഒതുങ്ങിയ ആദ്യ പകുതി പ്രേക്ഷകരെ മുഷിപ്പിക്കുന്നു. തിരക്കഥയാണ് സിനിമയ്ക്കു തിരിച്ചടിയായത്,' ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചില ആക്ഷന്‍ രംഗങ്ങള്‍ ഒഴികെ മറ്റൊന്നും എടുത്തുപറയാനില്ലെന്നും കണ്ടുശീലിച്ച തമിഴ് പടങ്ങളുടെ ടെംപ്ലേറ്റ് തന്നെയാണെന്നും മറ്റൊരു പ്രേക്ഷകന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ദളപതിയുടെ പ്രകടനം മാത്രം കാണാന്‍ ടിക്കറ്റെടുക്കാമെന്ന് പറയുന്നവരും ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ പ്രായം എത്രയെന്ന് അറിയാമോ ?