വിജയ്യുടെ ദി ഗോട്ട് ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഔദ്യോഗിക കണക്ക് സംവിധായകന്‍ വെങ്കിട്ട് പ്രഭു തന്നെ പങ്കുവെച്ചു.
അതേസമയം അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ചിത്രം 150 കോടി കളക്ഷന്‍ നേടാന്‍ ഒരുങ്ങുകയാണ്
ആദ്യ തിങ്കളാഴ്ച തന്നെ ഏകദേശം 8.75 കോടി രൂപ നേടിയിട്ടുണ്ട്, ഇതോടെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 145.75 കോടിയായി, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായും ഇത് മാറിക്കഴിഞ്ഞു.
ആദ്യദിനം 44 കോടി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രം രണ്ടാം ദിവസം കളക്ഷന്‍ താഴേക്ക് പോയി.
രണ്ടാം ദിനം 42.05% ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും, മൂന്ന് നാല് ദിവസങ്ങളില്‍ യഥാക്രമം യഥാക്രമം 33.5 കോടി രൂപയും 34 കോടി രൂപയും നേടി.