Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോപി സുന്ദര്‍-അമൃത സുരേഷ് വേര്‍പിരിയല്‍ ഗോസിപ്പിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി അഭയ ഹിരണ്‍മയി; ആരെയോ കൊള്ളിച്ച് പറയുന്നത് പോലെയെന്ന് ആരാധകര്‍

ഗോപി സുന്ദറും അമൃതയും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയവുമായി ആരാധകര്‍ രംഗത്തെത്തിയത്

Gopi Sundar Abhaya Hiranmayi Gopi Sundar
, ബുധന്‍, 19 ജൂലൈ 2023 (16:30 IST)
ഗോപി സുന്ദറും അമൃത സുരേഷും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകള്‍ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി അഭയ ഹിരണ്‍മയി. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നു എന്ന കുറിപ്പാണ് അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ മുന്‍ കാമുകിയാണ് അഭയ. ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അഭയയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദര്‍ അമൃതയെ വിവാഹം കഴിച്ചത്. 
 
' ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാന്‍ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷമാക്കുന്നു' എന്ന കുറിപ്പോടെയാണ് അഭയ തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമൃതയും ഗോപി സുന്ദറും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകള്‍ക്ക് പിന്നാലെ അഭയ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് ഗോപി സുന്ദറിനെ പരിഹസിച്ചാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Abhayaa Hiranmayi ഒരു പോസ്‌റ്റ് പങ്കിട്ടു (@abhayahiranmayi)


ഗോപി സുന്ദറും അമൃതയും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയവുമായി ആരാധകര്‍ രംഗത്തെത്തിയത്. 2022 മേയ് 26 ന് പ്രണയം പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ഇരുവരും പിന്‍വലിച്ചിട്ടുണ്ട്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഈയിടെയായി അത്തരം ചിത്രങ്ങളും ഗോപി സുന്ദര്‍ പങ്കുവെയ്ക്കുന്നില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, അഭ്യൂഹങ്ങള്‍ക്കിടയില്‍ വീഡിയോയുമായി ഗോപി സുന്ദര്‍