Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോയി സ്വന്തം കാര്യം നോക്ക്, ഇത് എന്റെ ജീവിതം; സദാചാരവാദികളുടെ വായടപ്പിച്ച് ഗോപി സുന്ദര്‍

പതിവുപോലെ നിരവധി പേര്‍ ഈ പോസ്റ്റിനു അടിയിലും മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്

Gopi Sundar facebook post against moral policing
, ശനി, 19 ഓഗസ്റ്റ് 2023 (14:43 IST)
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. താരത്തിന്റെ വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി അഭിപ്രായങ്ങള്‍ പറയുന്ന നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. അത്തരം സദാചാര വാദികള്‍ക്ക് ശക്തമായ മറുപടി നല്‍കുകയാണ് താരം ഇപ്പോള്‍. ഇത് തന്റെ ജീവിതമാണെന്നും ബാക്കിയുള്ളവര്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ അധികാരമില്ലെന്നും ഗോപി സുന്ദര്‍ ഓര്‍മപ്പെടുത്തുന്നു. 
 
'ഇത് എന്റെ ജീവിതമാണ്' എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഹാങ്ക് വില്യംസിന്റെ ' വൈ ഡോണ്ട് യൂ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്...' എന്ന പാട്ടും ഗോപി സുന്ദര്‍ ചേര്‍ത്തിട്ടുണ്ട്. 
 
പതിവുപോലെ നിരവധി പേര്‍ ഈ പോസ്റ്റിനു അടിയിലും മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'നിങ്ങളെ ആര് ശ്രദ്ധിക്കുന്നു' എന്ന കമന്റിട്ടയാള്‍ക്ക് ഗോപി സുന്ദര്‍ 'നന്ദി' പറഞ്ഞു. 'ഒരുപാട് സ്ത്രീകളുടെ കണ്ണീരാണ്' എന്ന് പറഞ്ഞ് കമന്റിട്ടയാളോട് 'നിങ്ങളുടെ മുന്നില്‍ ആരെങ്കിലും വന്നു കരഞ്ഞോ?' 'ആരുടെ കണ്ണീരാണ് നിങ്ങള്‍ കണ്ടത്' എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pulimada Teaser: 'പുലിമട'ടീസര്‍ എത്തി, ജോജുനൊപ്പം ഐശ്വര്യ രാജേഷ്, സിനിമയെക്കുറിച്ച് ഒരു സൂചന