Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പരിചയപ്പെടുത്തൽ ആയോലോ, പുതിയ ഗായികയെ പരിചയപ്പെടുത്തി ഗോപി സുന്ദർ

Gopi Sundar, Priya

അഭിറാം മനോഹർ

, വെള്ളി, 26 ജൂലൈ 2024 (14:15 IST)
Gopi Sundar, Priya
മലയാളത്തിലെ ഹിറ്റ് സംഗീതസംവിധായകനും അതേസമയം സമൂഹമാധ്യമങ്ങളില്‍ വ്യക്തിജീവിതത്തിന്റെ പേരില്‍ നിരന്തരം അവഹേളനം ഏറ്റുവാങ്ങുകയും ചെയ്യുന്ന വ്യക്തിയാണ് ഗോപി സുന്ദര്‍. മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയ ഗോപി സുന്ദര്‍ ഈയിടെയായി വാര്‍ത്തകളില്‍ നിറയാറുള്ളത് അദ്ദേഹത്തിന്റെ പെണ്‍ സുഹൃത്തുക്കളുടെ പേരിലാണ്. ഇപ്പോഴിതാ ഗോപി സുന്ദര്‍ പുതുതായി പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
 
 പുതിയ ഗായികയെ പരിചയപ്പെടുത്തികൊണ്ട് ഗോപി സുന്ദര്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന സിനിമയിലാണ് ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സോന ലഡ്കി എന്ന പാട്ടുപാടിയ പ്രിയ നായരെയാണ് ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. മൈ ന്യൂ ഇന്‍ട്രൊഡക്ഷന്‍ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിന് മുകളിലിരിക്കുന്ന പ്രിയ നായര്‍ക്കൊപ്പം നില്‍ക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിലുള്ളത്.
 
ഇതിന്റെ കൂടെ പാട്ടിന്റെ ലിങ്കും ഗോപി സുന്ദര്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെയാണ് ഗാനം യൂട്യൂബിലൂറ്റെ പുറത്തിറങ്ങിയത്. ഇതിന് മുന്‍പും പ്രിയക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. ഗോപി സുന്ദറിന്റെ കഴിഞ്ഞ പിറന്നാളിനും പ്രിയ നായര്‍ ഒപ്പമുണ്ടായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രിയപ്പെട്ടവളേ, സംഗീത ലോകത്തേക്ക് സ്വാഗതം'; ഗോപി സുന്ദറിനൊപ്പം മയോനി