Webdunia - Bharat's app for daily news and videos

Install App

നാണംകെട്ടവന്‍ എന്ന വിളി അഭിമാനം, ധൈര്യമുണ്ടേല്‍ എന്നെപ്പോലെ ജീവിക്കൂ: വിമർശകരോട് ഗോപി സുന്ദര്‍

വിമർശകരെ വെല്ലുവിളിച്ച് ഗോപി സുന്ദർ

നിഹാരിക കെ.എസ്
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (12:19 IST)
പ്രണയബന്ധങ്ങളുടെ പേരിൽ ഏറെ സൈബർ ആക്രമണം നേരിടേണ്ടി വന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇപ്പോഴിതാ തനിക്കെതിരെയുള്ള കടന്നാക്രമങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. നാണംകെട്ടവന്‍ എന്ന വിളികളെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നാണ് ഗോപി സുന്ദര്‍ പറയുന്നു.
 
'ചിലര്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുകയും അടിച്ചമര്‍ത്തിവെക്കുകയും ചെയ്ത് മറ്റുള്ളവര്‍ക്ക് വേണ്ടിയാകും ജീവിക്കുക. പക്ഷെ ഞാന്‍ അങ്ങനെ അഭിനയിക്കില്ല. ഞാന്‍ ജീവിക്കുന്നത് ഞാന്‍ ആയി തന്നെയാണ്. ആളുകള്‍ എന്നെ നാണം കെട്ടവന്‍ എന്ന് വിളിക്കുമ്പോള്‍, ഞാനത് അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. ആദമിന്റേയും ഈവിന്റേയും കഥയില്‍, അവരുടെ അനുസരണക്കേടാണ് നാണത്തിലേക്കും ഒളിച്ചിരിക്കുന്നതിലേക്കും നയിച്ചത്. പക്ഷെ സത്യസന്ധമായി ജീവിക്കാനാണ് അവരെ സൃഷ്ടിച്ചത്. 
 
ബൈബിളില്‍ പറയുന്നത് പോലെ, സത്യം നിങ്ങളെ സ്വതന്ത്ര്യരാക്കും (ജോണ്‍ 8.32). നാട്യത്തേക്കാള്‍ സത്യത്തിനും ആത്മാര്‍ത്ഥതയ്ക്കുമാണ് ദൈവം വില കല്‍പ്പിക്കുന്നത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ. നമ്മള്‍ക്ക് ഒരു ജീവിതമേയുള്ളൂ. അത് പൂര്‍ണ അര്‍ത്ഥത്തില്‍ ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. കണ്‍സെന്റിനെ എന്നും മാനിക്കൂ. സന്തോഷത്തോടെ, റിയല്‍ ആയി ജീവിക്കൂ. എല്ലാവര്‍ക്കും അഡ്വാന്‍സ് പുതുവത്സരാശംസകള്‍', എന്നാണ് ഗോപി സുന്ദറിന്റെ കുറിപ്പ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments