സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയായിരുന്നു നടി ഗ്രേസ് ആന്റണി. ഹെയര്‍സ്‌റ്റൈലില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ദിലീപ് സി.കെ എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'സാറ്റര്‍ഡേ നൈറ്റ്'എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.
മമ്മൂട്ടിയുടെ റോഷാക്കിലും
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ 'അപ്പന്‍' എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു.
9 ഏപ്രില്‍ 1997ന് ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.