Publish Date: Sat, 10 Jun 2023 (15:12 IST)
Updated Date: Sat, 10 Jun 2023 (15:16 IST)
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. ജയ ജയ ജയ ജയ ഹേ വിജയത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ് പകുതിയോടെ ആരംഭിച്ചിരുന്നു.
കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനശ്വര രാജന്‍.
നടന്‍ യോഗി ബാബു ഈ ചിത്രത്തിലൂടെ മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.