ജോഷിക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം, സംവിധായകന്റെ പ്രായം എത്രയെന്ന് അറിയാമോ ?
, തിങ്കള്‍, 18 ജൂലൈ 2022 (11:30 IST)
സംവിധായകന്‍ ജോഷിയുടെ ജന്മദിനമാണ് ഇന്ന്. സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന് രാവിലെ മുതലേ ആശംസകള്‍ നേര്‍ന്നു.സംവിധായകരായ വിനോദ് ഗുരുവായൂര്‍, അജയ് വാസുദേവ്, വൈശാഖ് തുടങ്ങിയവര്‍ തങ്ങളുടെ ഗുരുനാഥനായ ജോഷിക്ക് പിറന്നാള്‍ ആശംസകളുമായി എത്തി.
1952 ജൂലൈ 18നു രോഹിണി നാളിലാണ് ജോഷി ജനിച്ചത്. 69 വയസ്സാണ് പ്രായം.
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തും.
Follow Webdunia malayalam
അടുത്ത ലേഖനം