Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹാപ്പി ബര്‍ത്ത് ഡേ ഹബിബി'; ആശംസകളുമായി ശിവദ നായര്‍

Shivada Nair

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഫെബ്രുവരി 2024 (11:12 IST)
Shivada Nair
പ്രണയവും ഒടുവില്‍ വിവാഹവും എട്ട് വര്‍ഷത്തെ ദാമ്പത്തികജീവിതവും പിന്നിട്ട് സന്തോഷകരമായി മുന്നോട്ടു പോകുകയാണ് നടി ശിവദ നായര്‍. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ശിവദയ്ക്ക് കൂടുതല്‍ ഇഷ്ടം. കുഞ്ഞ് അരുന്ധതിയും അമ്മയ്ക്ക് അരികില്‍ സന്തോഷവതിയാണ്. ജീവിതത്തിലെ നല്ല പാതിയായ ഭര്‍ത്താവ് മുരളി കൃഷ്ണനും എല്ലാ പിന്തുണയുമായി കൂടെ തന്നെ ഉണ്ടാകും എപ്പോഴും.
 
2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. എട്ടാം വിവാഹ വാര്‍ഷികം ഇരുവരും ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ശിവദ നായര്‍.
webdunia
 
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Meenakshi Raveendran: എന്റെ സ്വകാര്യ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു, വൃത്തികെട്ട തലക്കെട്ട് കൊടുത്ത് പോസ്റ്റ് ചെയ്യുന്നു; സദാചാരവാദികള്‍ക്കെതിരെ നടി മീനാക്ഷി