Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday Manju Warrier: പതിനെട്ടാം വയസില്‍ ദിലീപിന്റെ നായിക; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മഞ്ജുവിന്റെ പ്രായം അറിയുമോ?

സിനിമാ കഥ പോലെ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് മഞ്ജുവിന്റെ വ്യക്തിജീവിതം

Happy Birthday Manju Warrier

രേണുക വേണു

, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (10:54 IST)
Happy Birthday Manju Warrier: മലയാളത്തിന്റെ പ്രിയനടിയാണ് മഞ്ജു വാരിയര്‍. 1978 സെപ്റ്റംബര്‍ 10 നാണ് താരത്തിന്റെ ജനനം. മഞ്ജുവിന് ഇപ്പോള്‍ 46 വയസ്സാണ് പ്രായം. തൃശൂര്‍ സ്വദേശിനിയായ മഞ്ജു ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ്. 
 
സിനിമാ കഥ പോലെ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് മഞ്ജുവിന്റെ വ്യക്തിജീവിതം. അതില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ഒന്നാണ് മഞ്ജു-ദിലീപ് ദാമ്പത്യം. 1995 ല്‍ 17-ാം വയസ്സില്‍ മഞ്ജു സിനിമയിലെത്തി. മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം ആണ് ആദ്യ സിനിമ. 1996 ല്‍ റിലീസ് ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു. ദിലീപ്-മഞ്ജു കോംബിനേഷന്‍ അക്കാലത്ത് ഏറെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.
 
നടന്‍ ദിലീപുമായുള്ള സൗഹൃദം പിന്നീട് പ്രണയമാകുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. 1998 ലാണ് ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചത്. പിന്നീട് മഞ്ജു സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു. 2014 ല്‍ ഈ ബന്ധം നിയമപരമായി പിരിഞ്ഞു. വിവാഹമോചന ശേഷം മഞ്ജു വീണ്ടും സിനിമയില്‍ സജീവമായി. മീനാക്ഷി എന്ന് പേരുള്ള ഒരു മകളുണ്ട്. മീനാക്ഷി ഇപ്പോള്‍ ദിലീപിനൊപ്പം ആണ്.
 
മഞ്ജുവും ദിലീപും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകളിലൂടെ ദിലീപും മഞ്ജുവും അടുത്ത സുഹൃത്തുക്കളായി. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പര്‍താര പദവിയിലേക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോള്‍ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. 
 
ദിലീപിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടില്‍ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നേക്കാള്‍ താരമൂല്യം കുറഞ്ഞ ഒരാളെ മഞ്ജു വിവാഹം കഴിക്കുന്നതാണ് മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത്. സിനിമ ഫീല്‍ഡില്‍ നിന്നുള്ള ആളെ മഞ്ജു വിവാഹം കഴിക്കുന്നതിനോടും വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തപ്പോഴും ദിലീപ്-മഞ്ജു വാര്യര്‍ പ്രണയത്തിനു സിനിമ മേഖലയില്‍ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. 
 
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ നടന്‍മാര്‍ അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കള്‍ ശക്തമായി ഇതിനെയെല്ലാം എതിര്‍ത്തിരുന്നു. 
 
വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവരുടെയും പിരിയലിന് വഴിയൊരുക്കിയത്. മഞ്ജു വീണ്ടും സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചപ്പോള്‍ ദിലീപ് അതിനെ എതിര്‍ത്തതായും ഇതാണ് പിന്നീട് വിവാഹമോചനത്തിലേക്ക് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിന് ഇന്‍ഡസ്ട്രിയിലുള്ള മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്ന് മഞ്ജു അറിഞ്ഞതും വിവാഹമോചനത്തിലേക്ക് നയിച്ചെന്നാണ് അക്കാലത്ത് പുറത്തുവന്ന വാര്‍ത്തകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാത്ത ഓണം; ടൊവിനോയുമായി ഏറ്റുമുട്ടാന്‍ ആസിഫ് അലി