Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday Meena: മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായിക, ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മീനയുടെ പ്രായം അറിയുമോ?

മീന ദുരൈരാജ് എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്

Happy Birthday Meena: മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായിക, ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മീനയുടെ പ്രായം അറിയുമോ?
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (12:14 IST)
Happy Birthday Meena: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ നടിയാണ് മീന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം മീന അഭിനയിച്ചിട്ടുണ്ട്. 
 
ചെന്നൈയിലാണ് മീനയുടെ ജനനം. 1976 സെപ്റ്റംബര്‍ 16 ന് ജനിച്ച മീനയുടെ 46-ാം ജന്മദിനമാണ് ഇന്ന്. മീന ദുരൈരാജ് എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. 
 
നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെ ബാലനടിയായാണ് മീനയുടെ അരങ്ങേറ്റം. സാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന മലയാളത്തില്‍ അരങ്ങേറിയത്. 
 
വര്‍ണപ്പകിട്ട്, കുസൃതികുറുപ്പ്, ഡ്രീംസ്, ഒളിംപ്യന്‍ അന്തോണി ആദം, രാക്ഷസരാജാവ്, കഥ പറയുമ്പോള്‍, ഫ്രണ്ട്സ്, ഉദയനാണ് താരം, കറുത്ത പക്ഷികള്‍, ദൃശ്യം തുടങ്ങിയവയാണ് മീനയുടെ മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തിരികേ വാ'; 'സീതാ രാമം'ലെ മലയാളം വീഡിയോ സോങ്