Webdunia - Bharat's app for daily news and videos

Install App

'ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ വിമര്‍ശിച്ചിട്ടുണ്ട്';വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം തന്നെ വിളിച്ചത് സുരേഷ് ഗോപിയാണെന്ന് ഹരീഷ് പേരടി

കെ ആര്‍ അനൂപ്
ശനി, 7 മെയ് 2022 (11:46 IST)
താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം തന്നെ വിളിച്ചത് സുരേഷ് ഗോപിയാണെന്ന് ഹരീഷ് പേരടി.ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു' നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണമെന്ന് ഹരീഷ് പേരടി കുറിക്കുന്ന
 
ഹരീഷ് പേരടിയുടെ വാക്കുകള്‍
 
A.M.M.A.യില്‍ നിന്ന് ഞാന്‍ രാജി ഫെയ്‌സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു...A.M.M.A ക്ക് മെയില്‍ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു' നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം' എന്ന് ...ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്‌നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും...A.M.M.Aയില്‍ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതില്‍ മാറ്റമൊന്നുമില്ല...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkidakam: രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലത്, കർക്കിടക മാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

സ്‌കൂള്‍ അസംബ്ലിയില്‍ ഭഗവദ്ഗീത ശ്ലോകം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇറാഖിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; 60 പേര്‍ വെന്തുമരിച്ചു

ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കും: മുഖ്യമന്ത്രി നിതീഷ് കുമാര്‍

വടക്കൻ ജില്ലകളിൽ തോരാതെ മഴ, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു

അടുത്ത ലേഖനം