Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയിൽ സ്ത്രീകൾക്ക് സ്പേസ് ലഭിക്കുന്നില്ല എന്നത് വെറുതെ, സംഘടനയുടെ പേര് അമ്മ എന്നാണ് അച്ഛന്‍ എന്നല്ല: മണിയൻപിള്ള രാജു

അമ്മയിൽ സ്ത്രീകൾക്ക് സ്പേസ് ലഭിക്കുന്നില്ല എന്നത് വെറുതെ, സംഘടനയുടെ പേര് അമ്മ എന്നാണ് അച്ഛന്‍ എന്നല്ല: മണിയൻപിള്ള രാജു
, വെള്ളി, 6 മെയ് 2022 (19:35 IST)
സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പണ്ടത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 98% പെർഫെക്‌റ്റ് അവസ്ഥയാണ് നിലവിലുള്ളതെന്ന് നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ മണിയന്‍പിള്ള രാജു. പണ്ടെല്ലാം ഒന്നോ രണ്ടോ പ്രൊഡ്യൂസർമാരാണ് ഉണ്ടായിരുന്നത്. നടി വന്നാൽ ചിലപ്പോൾ പ്രൊഡ്യൂസർക്ക് വഴങ്ങേണ്ടി വരും. മറ്റ് വഴിയില്ലാത്ത അവസ്ഥയായിരുന്നു.
 
എന്നാൽ ഇന്ന് 150 പടമൊക്കെയാണ് വരുന്നത്. ആർട്ടിസ്റ്റുകൾ വരുന്ന പടം തന്നെ വേണ്ടെന്ന് വെയ്‌‌ക്കുന്ന സ്ഥിതിയാണ്. അവരോട് മോശമായി പെരുമാറിയാൽ കുഴപ്പമാണ് മണിയൻ പിള്ള രാജു പറഞ്ഞു.അമ്മയില്‍ സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്‌പേസ് ലഭിക്കുന്നില്ല എന്ന ആക്ഷേപത്തോട് അത് വെറുതെയാണെന്നും സംഘടനയുടെ പേര് അമ്മ എന്നാണ് അച്ഛന്‍ എന്നല്ലെന്നുമായിരുന്നു മണിയൻ പിള്ള രാജുവിന്റെ മറുപടി.
 
അമ്മയിലെ അംഗങ്ങളെ എടുത്താൽ അതിൽ അധികം പേരും സ്ത്രീകളാണെന്നും മണിയൻപിള്ള രാജു കൂട്ടിചേർത്തു. വിജയ് ബാബു വിഷയത്തിൽ തൽക്കാലം താൻ മാറിനിൽക്കുന്നുവെന്ന് കാണിച്ചുള്ള വിജയ്‌ബാബുന്റെ കത്ത് അംഗീകരിക്കുകയായിരുന്നു അമ്മ ചെയ്‌തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്ത സാഹചര്യത്തിൽ അമ്മയുടെ ഇന്റേണൽ കമ്പ്ലയിന്റ് കമ്മിറ്റിയിൽ നിന്നും ശ്വേതാമേനോൻ, മാലാ പാർവതി അടക്കമുള്ളവർ രാജിവെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബറോസിന് ശേഷമുള്ള മോഹൻലാൽ സിനിമ സിദ്ദിഖിനൊപ്പമോ?