ഇഷ്ടപ്പെട്ടതിനെ സ്വന്തമാക്കി അവർ ഇഷ്ടത്തോടെ ജീവിക്കുന്നു, ഹാരിസണും ഷഹാനയും!- ‘പ്രണയ’ചിത്രങ്ങൾ വൈറൽ
വിവാദങ്ങൽ അവരെ ബാധിച്ചതേയില്ല
ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞാണ് ഹാരിസൺ ഷഹാനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. വിവാഹത്തെ തുടർന്നുണ്ടായ കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയിരിക്കുകയാണ്. ഇരുവരും ആലംകോട്ടെ വീട്ടിൽ ഒരു ജീവിതം കെട്ടിപ്പെടുത്തുകയാണ്.
ഇരുവരുടെയും റൊമാൻഡിക് ആയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയത് സുഹൃത്ത് കൂടിയായ അക്ഷയ് ആണ്. ഫേസ്ബുക്കിൽ ഷെയർ ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറലായിരിക്കുകയാണ്.
ക്രിസ്ത്യാനിയായ ഹാരിസണും മുസ്‌ലിമായ ഷഹാനയും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ വിവാദമായിരുന്നു. ക്ഷേത്രത്തിൽ വെച്ചായിരുന്നു ഹാരിസൺ ഷഹാനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ഇരുവരുടേയും വിവാഹത്തിന് ഷഹാനയുടെ വീട്ടുകാർ എതിർപ്പുണ്ടാക്കിയതോടെയാണ് ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.