അമ്മയായ ശേഷം നയന്‍താരയുടെ താരം മൂല്യം കുറഞ്ഞോ? ഇത് തൃഷയ്ക്ക് ഗുണമായി,ലേഡി സൂപ്പര്‍സ്റ്റാര്‍ പേരില്‍ മാത്രം!

കെ ആര്‍ അനൂപ്
വ്യാഴം, 28 മാര്‍ച്ച് 2024 (10:54 IST)
ഇന്ത്യന്‍ സിനിമയില്‍ ഒരേ കാലഘട്ടത്തില്‍ തിളങ്ങിയ നായികമാരാണ് നയന്‍താരയും തൃഷയും. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഇപ്പോഴും തുടരുന്ന ചുരുക്കം നടിമാരില്‍ ഇവരും ഉള്‍പ്പെടും. സിനിമ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഇരുതാരങ്ങള്‍ക്കും. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്ന് നയന്‍താര വിട്ടു നിന്നപ്പോള്‍ ഉത്തരേന്ത്യന്‍ നടിമാരുടെ കടന്നു വരവ് തൃഷയെയും ബാധിച്ചിരുന്നു. മുന്‍നിര നായിക സ്ഥാനം നഷ്ടപ്പെട്ട നടിമാര്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയതും പിന്നീട് കണ്ടു.
 
പൊന്നിയിന്‍ സെല്‍വന്‍, ലിയോ തുടങ്ങിയ സിനിമകളുടെ വിജയം തൃഷ എന്ന നടിയുടെ താരമൂല്യം വര്‍ധിപ്പിച്ചു.കമല്‍ഹാസനൊപ്പം തഗ് ലൈഫില്‍ അഭിനയിക്കാന്‍ 10 കോടിക്ക് മുകളില്‍ തൃഷയ്ക്ക് പ്രതിഫലം ഉണ്ടെന്നാണ് വിവരം. പറഞ്ഞുവരുന്നത് പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയെ തൃഷ മറികടക്കും എന്നതാണ്. അപ്പോള്‍ നയന്‍താര വാങ്ങുന്ന പ്രതിഫലമോ ?
 
നിലവില്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ 10 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാല്‍ നടിയുടെ സിനിമകള്‍ പരാജയപ്പെടുന്നത് താരം മൂല്യം ഇടിയാന്‍ കാരണമായി എന്നും പറയപ്പെടുന്നു.ജവാന്‍ എന്ന സിനിമ ഹിറ്റായെങ്കിലും നടിക്ക് ഈ സിനിമയില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments