Publish Date: Mon, 07 Sep 2020 (18:09 IST)
Updated Date: Mon, 07 Sep 2020 (18:10 IST)
മലയാളികളുടെ മെഗാസ്റ്റാറായ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് തെലുങ്ക് സൂപ്പർസ്റ്റാറുകളായ മഹേഷ് ബാബുവും ചിരഞ്ജീവിയും. "മികച്ച നടന്മാരിൽ ഒരാളായ മമ്മൂട്ടി സാറിന് ജന്മദിനാശംസകൾ നേരുന്നു. എല്ലായ്പ്പോഴും നല്ല ആരോഗ്യവും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ" - മഹേഷ് ട്വിറ്ററിൽ കുറിച്ചു.
"ജന്മദിനാശംസകൾ മമ്മൂക്ക. നിങ്ങളുടെ സഹപ്രവർത്തകനാകുന്നതിൽ അഭിമാനിക്കുന്നു. വർഷങ്ങളായുള്ള നിങ്ങളുടെ ജോലി യഥാർത്ഥത്തിൽ ഒരു നിധി പോലെയാണ്, സിനിമാ പ്രേമികൾ എല്ലായ്പ്പോഴും ആഹ്ലാദിക്കുകയും കൂടുതൽ ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നത് ഇനിയുള്ള വർഷങ്ങളിലും തുടരട്ടെ" - ചിരഞ്ജീവി കുറച്ചു.
മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, ടോവിനോ തോമസ്, അനു സിതാര, അജു വർഗീസ്, നിഖില വിമൽ തുടങ്ങി നിരവധി താരങ്ങളും ഷാജി കൈലാസ്, വൈശാഖ്, മാർത്താണ്ഡൻ, അജയ് വാസുദേവ്, ഒമർലുലു, രഞ്ജിത് ശങ്കർ സംവിധായകരും മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നു.