Webdunia - Bharat's app for daily news and videos

Install App

ഭരണഘടനയുടെ ആമുഖം പങ്കുവെച്ചു; നടി പാര്‍വതി തിരുവോത്തിനെതിരെ സൈബര്‍ ആക്രമണവുമായി തീവ്ര ഹിന്ദുത്വവാദികള്‍

ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കാനും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാനുമാണ് പാര്‍വതി ശ്രമിക്കുന്നതെന്ന് നിരവധി പേര്‍ ആരോപിച്ചു

രേണുക വേണു
തിങ്കള്‍, 22 ജനുവരി 2024 (18:02 IST)
Parvathy Thiruvothu
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ സൈബര്‍ ആക്രമണം. 'നമ്മുടെ ഇന്ത്യ' എന്ന ക്യാപ്ഷനോടെയാണ് താരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചത്. ഇതിനു പിന്നാലെ തീവ്ര ഹിന്ദുത്വ ഹാന്‍ഡിലുകളും സംഘപരിവാര്‍ ഹാന്‍ഡിലുകളും താരത്തിനെതിരെ രംഗത്തെത്തി. 
 
ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കാനും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാനുമാണ് പാര്‍വതി ശ്രമിക്കുന്നതെന്ന് നിരവധി പേര്‍ ആരോപിച്ചു. അതേസമയം താരത്തിന്റെ രാഷ്ട്രീയ നിലപാടിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മതേതര രാജ്യമായ ഇന്ത്യയിലെ പ്രധാനമന്ത്രി ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനു നേതൃത്വം നല്‍കിയത് തെറ്റായ നടപടിയാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)


അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ണമായത്. 'മുഖ്യ യജമാനന്‍' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് സ്‌പോണ്‍സറായി റമ്മി കള്‍ച്ചര്‍; മികച്ച ക്യാപ്റ്റന് സ്‌കില്‍ അവാര്‍ഡും

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ

ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

അടുത്ത ലേഖനം
Show comments