Publish Date: Mon, 24 Jul 2023 (15:41 IST)
Updated Date: Mon, 24 Jul 2023 (15:45 IST)
മലയാളത്തിന്റെ പ്രിയ നടിയാണ് ഹണി റോസ്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറിയാണെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഹണി.
വിമര്‍ശകരോട് നടിക്ക് ആദ്യമേ പറയാനുള്ളത് താന്‍ സര്‍ജറി ഒന്നും ചെയ്തിട്ടില്ല എന്നതാണ്. എന്നാല്‍ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ഒക്കെ ചെയ്യാറുണ്ടെന്നും നടി പറഞ്ഞു.'ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്.
കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ട്. എന്നാല്‍ ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല',-എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ ഹണി റോസ് പറഞ്ഞത്. നമ്മുടെ ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ എന്നാണ് നടി ആരാധകരോട് ചോദിക്കുന്നത്.ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും താരം പറഞ്ഞു.
ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു.നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'റേച്ചല്‍' എന്നാണ് പേരിട്ടിരിക്കുന്നത്.'റാണി'എന്ന സിനിമയാണ് ഹണിയുടെതായി ഇനി വരാനുള്ളത്.പുതുതലമുറയിലെ താരങ്ങളായ ഭാവനയും ഹണി റോസും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വശിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.