Webdunia - Bharat's app for daily news and videos

Install App

പോത്ത് ചന്തയിൽ ഹണി റോസ്; 'റേച്ചല്‍’ നാളെ റിലീസാകും

നിഹാരിക കെ.എസ്
വ്യാഴം, 9 ജനുവരി 2025 (18:41 IST)
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ നാളെ തിയേറ്ററുകളിലെത്തും. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയുടെ ചിത്രമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. വളരെ ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ എന്‍.എം, രാജന്‍ ചിറയില്‍, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
 
സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. ക്യാമറ സ്വരൂപ് ഫിലിപ്പ്. രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നെല്ലിയാമ്പതിയിലായിരുന്നു സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അടുത്ത ലേഖനം
Show comments