വിശാലിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഓർത്ത് സന്തോഷമുണ്ടെന്ന് ഗായിക സുചിത്ര

ഭർത്താവില്ലാത്തപ്പോൾ വിശാൽ മദ്യ കുപ്പികളുമായി വീട്ടിൽ വന്നു! ആരോപണവുമായി ഗായിക സുചിത്ര

നിഹാരിക കെ.എസ്
വ്യാഴം, 9 ജനുവരി 2025 (17:45 IST)
തമിഴ് സിനിമയിലെ പ്രമുഖ നടനും താരസംഘടനയ്ക്ക് നേതൃത്വം നൽകുന്ന ആളുമാണ് നടൻ വിശാൽ. വർഷങ്ങൾക്കു മുൻപ് സുചി ലീക്‌സ് എന്ന പേരിൽ തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച ഗായിക സുചിത്ര ഇപ്പോൾ വിശാലിനെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് തമിഴകത്തെ ചർച്ചാ വിഷയം. നടൻ കാർത്തിക് ആയിരുന്നു സുചിത്രയുടെ ഭർത്താവ്. സുചി ലീക്സിന് പിന്നാലെ ഇവർ ഡിവോഴ്സ് ആയി. തന്റെ വീട്ടിൽ ഭർത്താവില്ലാത്തപ്പോൾ മദ്യ കുപ്പികളുമായി വിശാൽ വന്നുവെന്നാണ് സുചിത്രയുടെ ആരോപണം.
 
വിശാലിന്റെ പുതിയ അവസ്ഥയിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് ഇവർ പറയുന്നത്. വിശാൽ സുഖം പ്രാപിക്കുന്നതിന് വേണ്ടി നിരവധി പേരാണ് പ്രാർത്ഥിക്കുന്നത്. എന്നാൽ മൈക്ക് കൈയിൽ പിടിക്കാൻ പോലും കഴിയാതെ അദ്ദേഹം വിറയ്ക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമാണ് തോന്നിയതെന്നും സുചിത്ര പറഞ്ഞു.
 
'ഒരു ദിവസം രാത്രി കാർത്തിക് കുമാർ വീട്ടിലില്ലാത്ത സമയത്ത്, വീടിന്റെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. താൻ വാതിൽ തുറന്നപ്പോൾ നടൻ വിശാലാണ് വന്നത്. അദ്ദേഹം മദ്യലഹരിയിലാണെന്ന് മനസിലായി. അകത്തേക്ക് വരുന്നുണ്ടോന്ന് ചോദിച്ചെങ്കിലും ഇല്ലെന്ന് പറഞ്ഞു. മാത്രമല്ല വൈൻ കുപ്പി തരാൻ വന്നതാണെന്ന് വിശാൽ പറയുകയും ചെയ്തു. ഭർത്താവിന്റെ അഭാവത്തിലാണ് അന്ന് വിശാൽ വീട്ടിലെത്തിയത്. മാത്രമല്ല അതിന് ശേഷം അദ്ദേഹം കാർത്തിക് കുമാറിനെയും ഗൗതം മേനോനെയും കുറിച്ച് അസഭ്യം പറയുകയും ചെയ്തു. ഒരു പൂച്ച വന്ന് ശല്യപ്പെടുത്തിയത് പോലെ മാത്രമേ അത് തോന്നിയിട്ടുള്ളു', സുചിത്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

അടുത്ത ലേഖനം
Show comments