Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരാൾ മാത്രം കുറ്റക്കാരനാകുന്നതെങ്ങനെ?': അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് രശ്‌മിക മന്ദാന

അല്ലു അർജുന് താരങ്ങളുടെ പിന്തുണ

'ഒരാൾ മാത്രം കുറ്റക്കാരനാകുന്നതെങ്ങനെ?': അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് രശ്‌മിക മന്ദാന

നിഹാരിക കെ എസ്

, ശനി, 14 ഡിസം‌ബര്‍ 2024 (08:15 IST)
പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതികരണവുമായി നടിയും 'പുഷ്പ'യിൽ അല്ലു അര്‍ജുന്റെ സഹതാരവുമായ രശ്മിക മന്ദാന. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഒന്നും വിശ്വസിക്കാനാവുന്നില്ലെന്നും എല്ലാത്തിനും ഒരാൾ മാത്രം എങ്ങനെയാണ് കുറ്റക്കാരൻ ആകുന്നതെന്നും രശ്‌മിക ചോദിക്കുന്നു. 
 
'ഈ കാണുന്നതൊന്നും വിശ്വസിക്കാനാവുന്നില്ല. നിർഭാഗ്യകരവും വളരെ സങ്കടകരവുമായ ഒരു സംഭവമാണ് നടന്നത്. എന്നിരുന്നാലും, എല്ലാം ഒരു വ്യക്തിയിൽ മാത്രം നിർത്തി കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്,' എന്ന് രശ്‌മിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
 
അതേസമയം, അല്ലു അർജുന് ഇടക്കാല ജാമ്യം ലഭിച്ചു. ഇതേതുടർന്ന് നടന്‍ ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ വൈകിട്ട് മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ അല്ലു ജയിലില്‍ ചെലവഴിച്ചു. തെലങ്കാന ഹൈക്കോടതിയാണ് താരത്തിനു ഇടക്കാല ജാമ്യം അനുവദിച്ചത്. ജനുവരി 21 വരെ ഇനി അല്ലുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇടക്കാല ജാമ്യത്തില്‍ പറയുന്നത്. 50,000 രൂപ ഇടക്കാല ജാമ്യത്തുകയായി അല്ലു അര്‍ജുന്‍ കോടതിയില്‍ കെട്ടണം. ചഞ്ചല്‍ഗുഡ് ജയില്‍ പരിസരത്ത് അതീവ സുരക്ഷ ഒരുക്കിയ ശേഷമാണ് അല്ലുവിനെ റിലീസ് ചെയ്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊക്കെ കൈതിയിൽ കണ്ടതല്ലെ, മാർക്കോയുടെ പുതിയ പോസ്റ്ററിന് സമ്മിശ്ര പ്രതികരണം