Webdunia - Bharat's app for daily news and videos

Install App

സെയ്ഫ് അലി ഖാൻ അറിയാതെ മുൻ ഭാര്യ അമൃത സിംഗ് ഉറക്ക ഗുളിക നൽകിയത് എന്തിന്? വീണ്ടും ചർച്ചയായി സെയ്ഫിന്റെ ആദ്യ ബന്ധം

നിഹാരിക കെ.എസ്
വ്യാഴം, 16 ജനുവരി 2025 (20:01 IST)
അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയുടെ കുത്തേറ്റ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ സെയ്ഫ് അലി ഖാൻ. ആറോളം കുത്തേറ്റ നടൻ അപകട നില തരണം ചെയ്തു എന്നാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിൽ സെയ്ഫ് അലി ഖാന്റെ സ്വകാര്യ ജീവിതം വീണ്ടും ചർച്ചയാവുന്നു. ഇപ്പോൾ നടി കരീന കപൂറിനും മക്കൾക്കുമൊപ്പം മനോഹരമായ കുടുംബ ജീവിതം നയിക്കുകയാണ് അൻപത്തിനാലുകാരനായ സെയ്ഫ് അലി ഖാൻ. 
 
രണ്ട് വിവാഹത്തിലായി നാല് മക്കളാണ് സെയ്ഫിനുള്ളത്. നടി അമൃത സിംഗ് ആയിരുന്നു നടന്റെ ആദ്യ ഭാര്യ. പതിമൂന്ന് വർഷത്തോളം ഒരുമിച്ച് ജീവിച്ച ദമ്പതികൾ 2004 ൽ പരസ്പര സമ്മതത്തോടെ വേർപിരിയുകയായിരുന്നു. ഭേഖുധി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അമൃതയും സെയ്ഫ് അലി ഖാനും പരിചയപ്പെട്ടത്. 1991 ൽ ആയിരുന്നു സെയ്ഫ് അലി ഖാനും അമൃത സിംഗും വിവാഹിതരായത്. സാറ അലി ഖാനും, ഇബ്രാഹിം അലി ഖാനുമാണ് ആ ബന്ധത്തിലെ മക്കൾ. 14 വർഷത്തിന് ശേഷം, 2004 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.
 
ജീവനാംശമായി അമൃത സിംഗ് വലിയൊരു തുക ആവശ്യപ്പെട്ടതായും അന്ന് വാർത്തകൾ ഉണ്ടായിരുന്നു. അഞ്ച് കോടിയായിരുന്നു അന്ന് ജീവനാശംസമായി ആവശ്യപ്പെട്ടത്. കൂടാതെ മകന് 18 വയസ്സ് ആവുന്നത് വരെ പ്രതിമാസം ഒരു ലക്ഷം രൂപ നൽകണം എന്നും ഉണ്ടായിരുന്നു. സെയ്ഫ് ഒരിക്കൽ പോലും ഇത് മുടക്കിയില്ല. വീടും, അതുവരെ സമ്പാദിച്ചതും എല്ലാം മക്കൾക്കും അമൃതയ്ക്കും നൽകിയിട്ടാണ് സെയ്ഫ് ബന്ധം വേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. 
 
തുടർന്ന് എട്ട് വർഷങ്ങൾക്ക് ശേഷം 2012 ൽ ആണ് കരീന കപൂറുമായുള്ള സെയ്ഫ് അലി ഖാന്റെ വിവാഹം നടന്നത്. ഇതിനിടയിൽ അമൃത സിംഗ് ഒരിക്കൽ സെയ്ഫ് അലി ഖാൻ, നടന്റെ അറിവില്ലാതെ ഉറക്ക ഗുളിക നൽകിയ വാർത്തകളും പുറത്തുവരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയത് സംവിധായകൻ സൂരജ് ബർജാത്യയാണ്. 
 
ഹും സാത്ത് സാത്ത് ഹായ് എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് സെയ്ഫ് വളരെ സ്ട്രസ്സ്ഫുൾ ആയിരുന്നു. പേഴ്‌സണൽ ലൈഫിലെ ചില പ്രശ്‌നങ്ങൾ കാരണമാവാം, ഷോട്ടിൽ ഒരുപാട് റീ ടേക്കുകൾ പോകേണ്ടതായി വന്നു. സെയ്ഫിന് രാത്രി ഉറക്കവും ഉണ്ടായിരുന്നില്ല. ഇത് മനസ്സിലോാക്കിയ താൻ അന്ന് ഭാര്യയായിരുന്ന അമൃതയോട്, സെയ്ഫ് അറിയാതെ ഉറക്ക ഗുളിക നൽകി അയാളുടെ മെന്റൽ ഹെൽത്ത് ഓകെയാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. അത് പ്രകാരം അമൃത ഒരു ഗുളിക നൽകുകയും, സെയ്ഫ് അടുത്ത ദിവസം നല്ല രീതിയിൽ ഷൂട്ട് പൂർത്തിയാക്കുകയും ചെയ്തു എന്നാണ് സംവിധായകൻ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്നുപേരെ കാണാതായി

ആലപ്പുഴയില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി അറസ്റ്റില്‍

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടക്കും; തന്നെയും കുടുംബത്തെയും വേട്ടയാടിയെന്ന് മകന്‍

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

അടുത്ത ലേഖനം
Show comments