കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും ഹരീഷ് കല്യാണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ നായകനായ റെട്രോക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കാർത്തിക്-നിവിൻ ചിത്രം സംബന്ധിച്ച സൂചനകൾ കുറച്ചുനാളുകളായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട്. അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
മലയാളത്തിലും തമിഴിലുമായി എത്തിയ നേരം സിനിമയിലൂടെയാണ് നിവിൻ പോളിയുടെ കോളിവുഡ് അരങ്ങേറ്റം. റിച്ചി ആയിരുന്നു നിവിന്റെ രണ്ടാമത്തെ തമിഴ് സിനിമ. റാം സംവിധാനം ചെയ്ത ഏഴ് കടൽ ഏഴ് മലൈ ആണ് നിവിന്റെ ഇനി റിലീസ് ആകാനുള്ള തമിഴ് ചിത്രം. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. നിവിൻ പോളിയുടെയും സൂരിയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.