കോടികള്‍ പെട്ടിയിലാക്കി ഹൃത്വിക് റോഷന്റെ 'ഫൈറ്റര്‍', ആദ്യദിനത്തേക്കാള്‍ ഉയര്‍ന്ന കളക്ഷന്‍ രണ്ടാം ദിനം !

കെ ആര്‍ അനൂപ്
ശനി, 27 ജനുവരി 2024 (11:16 IST)
Fighter
ഹൃത്വിക് റോഷന്റെ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് 'ഫൈറ്റര്‍'. മികച്ച റിവ്യൂകളും പ്രേക്ഷക പ്രതികരണങ്ങളും വന്നതോടെ ആദ്യ ദിവസത്തേക്കാള്‍ മികച്ച കളക്ഷന്‍ രണ്ടാം ദിനം സിനിമയ്ക്ക് നേടാനായി. രണ്ടുദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് 61.5 കോടിരൂപ നേടിക്കഴിഞ്ഞു.
 
ആദ്യ ദിവസം ഫൈറ്റര്‍ 22.5 കോടി രൂപയാണ് സ്വന്തമാക്കിയത്. മികച്ച അഭിപ്രായങ്ങളുടെ തുടങ്ങിയതിനാല്‍ രണ്ടാം ദിനം കൂടുതല്‍ ആളുകള്‍ തിയറ്ററുകളില്‍ എത്തി.രണ്ടാം ദിനം 39 കോടി നേടാന്‍ ചിത്രത്തിനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഷാരൂഖിന്റെ 'പഠാന്' ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് തുടങ്ങിയ താരനിര അണിനിരക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. 250 കോടിയാണ് സിനിമയുടെ ബജറ്റ്.ALSO READ: എന്താണ് അവൻ ഉദ്ദേശിക്കുന്നത്, ഗില്ലിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്കർ
 
എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രമായി ഹൃത്വിക് റോഷന്‍ നിറഞ്ഞാടി. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക പ്രത്യക്ഷപ്പെട്ടത്.ALSO READ: ബാറ്റിംഗിൽ തിളങ്ങിയില്ല, എന്നാൽ പന്തുകൊണ്ട് ഇന്ത്യൻ അടിവേര് പിഴുത് ജോ റൂട്ട്, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 436ന് പുറത്ത്
 
രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments