Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയോട് ഇന്നും തീർത്താൽ തീരാത്ത ഒരു വലിയ കടപ്പാടുണ്ട്: ബാല

കടപ്പാടുള്ളത് മമ്മൂക്കയോടാണ്, അദ്ദേഹമില്ലായിരുന്നുവെങ്കിൽ...: ബാല

മമ്മൂട്ടിയോട് ഇന്നും തീർത്താൽ തീരാത്ത ഒരു വലിയ കടപ്പാടുണ്ട്: ബാല
, തിങ്കള്‍, 13 മാര്‍ച്ച് 2017 (15:00 IST)
തനിയ്ക്ക് ഒരു നടൻ എന്ന നിലയിൽ ശ്രദ്ധ നേടി തന്നത് മെഗാസ്റ്റാർ മമ്മൂട്ടി ആണെന്ന് നടൻ ബാല. ഇന്നും അദ്ദേഹത്തോട് അതിന് താന്‍ കടപ്പെട്ടിരിക്കുകയാണെന്നും ബാല പറയുന്നു. ബിഗ് ബി എന്ന ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ അനുജനായ മുരുകന്‍ എന്ന കഥാപാത്രമായിട്ടാണ് ബാല എത്തിയത്. ഒരു തുടക്കക്കാരനായ തനിയ്ക്ക് ചിത്രത്തില്‍ അത്രയേറെ സ്‌പെയ്‌സ് നല്‍കിയത് മമ്മൂട്ടിയാണെന്ന് ബാല പറയുന്നു. 
 
ചിത്രത്തില്‍ 'മുത്തുമണി കൊഞ്ചല്‍ പോലെ...' എന്ന് തുടങ്ങുന്നൊരു പാട്ടുണ്ട്. ആ പാട്ട് വളരെ ഹിറ്റായി. ഒരു പുതുമുഖ നടന് മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാര്‍ അത്രയേറെ സ്‌പെയ്‌സ് നല്‍കിയതുകൊണ്ടാണ് ആ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടത്. അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ മുരുകൻ ശ്രദ്ധിക്കപ്പെടുമായിരുന്നില്ലെന്നും ബാല പറയുന്നു.
 
അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു. ജോഫി തരകൻ, സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ എന്ന കഥാ‌പാത്രം ഇപ്പോഴും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഹ്മാൻ അങ്ങനെ ചെയ്യുമോ? പുതിയ റഹ്മാന്‍ ഗാനം മലയാളത്തിൽ നിന്നും കോപ്പിയടിച്ചത്!