Webdunia - Bharat's app for daily news and videos

Install App

ഷൈൻ ടോമിൻ്റെ ആ വാക്കുകൾ എന്നെ വേദനിപ്പിച്ചു, പ്രതികരണവുമായി സംയുക്ത

Webdunia
ചൊവ്വ, 2 മെയ് 2023 (19:41 IST)
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി സംയുക്ത. തീവണ്ടിയിലൂടെ ആരാധകരുടെ മനസ്സ് സ്വന്തമാക്കിയ താരം നിലവിൽ തമിഴ്,തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ വീരുപാക്ഷ മികച്ച വിജയമാണ് തെലുങ്കിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ ചിത്രം ഉടൻ തന്നെ മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ഇതിൻ്റെ പ്രമോഷനെത്തിയ താരം ബൂമറാംഗ് എന്ന തൻ്റെ മലയാള സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.
 
ബൂമറാംഗ് എന്ന മലയാള സിനിമയുടെ പ്രമോഷൻ സമയത്ത് താരവുമായി സിനിമയുടെ അണിയറപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും ആ സമയത്ത് പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ താരം വിസമ്മതിച്ചെന്ന് സിനിമയുടെ നിർമാതാവ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ നടൻ ഷൈൻ ടോം ചാക്കോയും പ്രതികരിച്ചിരുന്നു. മേനോൻ ആയാലും നായരായാലും ചെയ്ത ജോലി ചെയ്യാതെ പോയിട്ടെന്ത് കാര്യമെന്നും ഷൈൻ ടോം പറഞ്ഞിരുന്നു. ഷൈൻ പറഞ്ഞ കാര്യത്തിൽ തനിക്ക് സങ്കടം തോന്നിയെന്നും പ്രോഗ്രസീവായി എടുത്ത തീരുമാനമാണ് പേരിനൊപ്പം ജാതിവാൽ വേണ്ട എന്നതെന്നും സംയുക്ത പറഞ്ഞു.
 
തൻ്റെ ആ തീരുമാനത്തെ ചോദ്യം ചെയ്യപ്പെട്ടപ്പോൾ അത് സങ്കടപ്പെടുത്തിയെന്നും ബൂമറാംഗുമായി ബന്ധപ്പെട്ട വിഷയം മറ്റൊന്നായിരുന്നുവെന്നും എന്നാൽ അതിനെ പറ്റി സംസാരിക്കവെ ഷൈൻ ഞാനെടുത്ത തീരുമാനവുമായി കാര്യങ്ങൾ കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നിയെന്ന് സംയുക്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments