Webdunia - Bharat's app for daily news and videos

Install App

'തടിച്ചിയായെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ സ്ത്രീ പറഞ്ഞപ്പോൾ': തമന്ന

നിഹാരിക കെ എസ്
വ്യാഴം, 5 ഡിസം‌ബര്‍ 2024 (14:01 IST)
സൗന്ദര്യത്തെ കുറിച്ച് തനിക്ക് തെറ്റായ ധാരണകള്‍ ആയിരുന്നു ഉണ്ടായിരുന്നതെന്ന് നടി തമന്ന. സ്ത്രീ 2 എന്ന ബോളിവുഡ് ചിത്രത്തിലെ ‘ആജ് കി രാത്ത്’ എന്ന ഗാനം തന്റെ ശരീരത്തെ അംഗീകരിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് തമന്ന പറയുന്നത്. ഒരു പാര്‍ട്ടിയില്‍ വച്ച് ഒരു സ്ത്രീ തന്നോട് തടിയുണ്ട് എന്ന് പറഞ്ഞപ്പോഴാണ് താന്‍ തടിച്ചി ആയെന്ന് മനസിലായത് എന്നാണ് തമന്ന പറയുന്നത്. തന്റെ പുതിയ സിനിമയായ സിക്കന്ദര്‍ ക മുക്കന്ദറിന്റെ പ്രൊമോഷനിടെയാണ് തമന്ന സംസാരിച്ചത്.
 
'സ്ത്രീകളുടെ സൗന്ദര്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ച്ചപ്പാടുകളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. മെലിഞ്ഞിരിക്കുകയാണ് ഫിറ്റ് എന്ന് കരുതിയിരുന്നതായിരുന്നു എന്റെ കുട്ടിക്കാലം. അതിനാല്‍ സിനിമയില്‍ എത്തിയപ്പോള്‍ അത്തരത്തിലുള്ള ലുക്ക് നിലനിര്‍ത്താന്‍ ഞാന്‍ എന്നില്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി. അത് എനിക്ക് സൗന്ദര്യമായി തോന്നിയിരുന്നില്ല. സ്വയം നല്ലത് തോന്നുന്നതിന് എത്ര മെലിഞ്ഞിരിക്കുന്നത് എന്നതുമായി ബന്ധമില്ല. എവിടെയൊക്കയോ ആജ് കി രാത്ത് എന്നെ എന്റെ ശരീരത്തെ അംഗീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. 
 
‘കാവാല’ പുറത്തിറങ്ങിയപ്പോള്‍ ഒരു പാര്‍ട്ടിയില്‍ വച്ചൊരു സ്ത്രീ എന്റെ അടുത്ത് വന്നു. നന്ദി, നിങ്ങള്‍ കാരണം ഞങ്ങളെ പോലുള്ള വണ്ണമുള്ള സ്ത്രീകളേയും അംഗീകരിക്കപ്പെടുന്നു. നിങ്ങള്‍ക്ക് നല്ല തടിയുണ്ടായിട്ടും നിങ്ങള്‍ നന്നായി ആസ്വദിച്ചാണ് ചെയ്തത് എന്ന് പറഞ്ഞു. അപ്പോഴാണ് ഈ സ്ത്രീയെ സംബന്ധിച്ച് ഞാന്‍ തടിച്ചിയാണെന്ന് ഞാന്‍ ചിന്തിക്കുന്നത്. ഒരാളില്‍ നിന്നും അത് കേള്‍ക്കുന്നത് വരെ എനിക്ക് മനസിലായിരുന്നില്ല. അത് നോര്‍മല്‍ ആണെന്ന് തോന്നി. അത് മനോഹരമാണെന്ന് തോന്നി. അതായിരുന്നു ഞാന്‍ മനസിലാക്കിയത്. അഭിനേതാവ് ആയതിനാല്‍ എന്റെ ജോലിയുടെ ഭാഗമായിരുന്നു, എന്റെ ശരീരം നോക്കണമായിരുന്നു. ഇപ്പോള്‍ എനിക്കുള്ള സ്വീകാര്യതയും പവറും ഉപയോഗിച്ച് സൗന്ദര്യം എന്നാല്‍ മെലിഞ്ഞിരിക്കുന്നതോ വെളുപ്പോ അല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം” എന്നാണ് തമന്ന പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലി ലോറിയില്‍ സിമന്റ് ലോറി ഇടിച്ചു, നിയന്ത്രണം വിട്ട വാഹനം കുട്ടികളുടെ ദേഹത്തേക്ക്; വിങ്ങിപ്പൊട്ടി കൂട്ടുകാര്‍

കല്ലടിക്കോട് ദുരന്തം: കൊല്ലപ്പെട്ടത് പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍, മരണം നാലായി

കർണാടകയിൽ വിനോദയാത്രയ്ക്ക് പോയ 4 വിദ്യാർഥികൾ മുങ്ങിമരിച്ചു, അധ്യാപകരെ അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു

അടിവസ്ത്രത്തിലെ രക്തക്കറയില്‍ അന്വേഷണം ഉണ്ടായില്ല; 55 കിലോയുള്ള നവീന്‍ ബാബു കനം കുറഞ്ഞ കയറില്‍ തൂങ്ങിമരിക്കില്ലെന്ന് ഭാര്യ കോടതിയില്‍

ഒരു രാജ്യം ഒറ്റ തെരെഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

അടുത്ത ലേഖനം
Show comments