Webdunia - Bharat's app for daily news and videos

Install App

താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്, ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത് - വൈറല്‍ കുറിപ്പ്

ചിപ്പി പീലിപ്പോസ്
വ്യാഴം, 21 നവം‌ബര്‍ 2019 (14:56 IST)
കോമഡി റോളുകളിൽ നിന്നും സീരിയസ് റോളിലേക്ക് മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ദേശീയ പുരസ്കാരം വരെ സുരാജിനെ തേടി എത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒരു പിടി മികച്ച വേഷങ്ങളാണ് സുരാജിനെ തേടിയെത്തിത്. ഫൈനല്‍സ്, അന്‍ഡ്രോഡിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സുരാജിനെ കുറിച്ച് വ്യത്യസ്തമായി കുറിപ്പെഴുതിയിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. പോസ്റ്റിങ്ങനെ:
 
മിസ്റ്റർ Suraj Venjaramooduj ,
 
താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്‌.
 
ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്‌. നിങ്ങളെ വിശ്വസിച്ച്‌ ഓരോന്ന് പറഞ്ഞേച്ച്‌ ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത്‌ വല്ലതും അറിയണോ?
 
ആദ്യം ഫൈനൽസ്‌ സിനിമയ്ക്ക്‌ കയറി നിങ്ങടെ പ്രകടനം കണ്ട്‌ വണ്ടറടിച്ച്‌ സുഹൃത്തുക്കളോട്‌ പറഞ്ഞു ഇതാണു സുരാജിന്റെ കരിയർ ബെസ്റ്റെന്ന്.
 
അതുകഴിഞ്ഞ്‌ എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ്‌ അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത്‌ കണ്ടപ്പൊ പറഞ്ഞത്‌ വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റ്‌
 
ദേ ഇപ്പൊ ആൻഡ്രോയ്ഡ്‌ കുഞ്ഞപ്പൻ. കട്ടയ്ക്ക്‌ കട്ടയ്ക്ക്‌ സൗബിൻ അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത്‌ വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച്‌ വയസുള്ളത്‌ ആൾക്കാരറിയാതിരിക്കാൻ? <3
 
സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ?
 
ഇനി ഇതാണു കരിയർ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ ;)
 
മാണ്ട
ആ ഐഡിയ മനസിലിരിക്കട്ടെ :)
 
നമിച്ചാശാനേ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

അടുത്ത ലേഖനം
Show comments