Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടൻ ബിജു മേനോന് പൊള്ളലേറ്റു

വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.

Biju Menon

തുമ്പി ഏബ്രഹാം

, ബുധന്‍, 20 നവം‌ബര്‍ 2019 (14:36 IST)
സിനിമാ ഷൂട്ടിംഗിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.
 
അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്. പരുക്കേറ്റ ഉടൻ തന്നെ താരത്തിന് വൈദ്യസഹായം നൽകി. ഇതിന് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു.
 
നാല് വർഷം മുൻപ് പുറത്തിറങ്ങിയ അനാർക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലിയുടെ സംവിധായകൻ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാള്‍ വീണ്ടും വരുന്നു? - ബെല്ലാരി രാജ !