വൈരമുത്തുവിനെ കണ്ടാൽ കരണത്തൊന്ന് പൊട്ടിക്കും: ചിന്മയി

Webdunia
ശനി, 13 ഏപ്രില്‍ 2019 (09:17 IST)
മീ ടൂ വെളിപ്പെടുത്തലുകൾ ശക്തമായ സമയത്താണ് വൈരമുത്തുവിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയത്. ഇപ്പോഴിതാ വൈരമുത്തുവിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍ കരണത്തടിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചിന്‍മയി. 
 
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്‍മയി. വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കും. തനിക്ക് ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂ. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തു.
 
സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താൻ അത് അവഗണിച്ചതോടെ തന്നോട് വൈരാഗ്യം സൂക്ഷിക്കുകയായിരുന്നു അദ്ദേഹമെന്നും ചിന്മയി പറഞ്ഞിരുന്നു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലിസ്ഥലത്തു വെച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർവേ റെക്കോർഡുകൾ ഇനി എളുപ്പത്തിൽ കിട്ടും; കിയോസ്‌ക് സംവിധാനവും ഹെല്പ്ഡെസ്കും തയ്യാർ

ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്ത, ട്രംപിന്റെ 25 ശതമാനം പിഴ തീരുവ പിന്‍വലിച്ചേക്കും

'എങ്കില്‍ എന്റെ നെഞ്ചിലേക്ക് കയറൂ' എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിച്ചുവെന്ന് വൃദ്ധ

പാകിസ്ഥാൻ ദേശീയ ഫുട്ബോൾ ടീമെന്ന വ്യാജേന ജപ്പാനിലേക്ക് കടക്കാൻ ശ്രമം, പിടിച്ച് നാട് കടത്തി ജപ്പാൻ സർക്കാർ

ഇന്ത്യയടക്കം 23 രാജ്യങ്ങൾ ലഹരിമരുന്നും നിരോധിത മരുന്നും ഉത്പാദിപ്പിച്ച് പണം കൊയ്യുന്നു, വിമർശനവുമായി ട്രംപ്

അടുത്ത ലേഖനം
Show comments