'നയൻ‌താരയുടെ ആരാധകനാണ്, മോശം സ്ത്രീകളെ പറ്റി ഞാന്‍ നല്ലത് പറയാറില്ല‘ - വിശദീകരണവുമായി രാധാരവി

ബുധന്‍, 27 മാര്‍ച്ച് 2019 (15:39 IST)
നയന്‍താരയ്‌ക്കെതിരെ പൊതുവേദിയില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ വിശദീകരണവുമായി രാധാരവി. നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രാധാ രവിയുടെ നടിയ്ക്കെതിരെയുള്ള മോശം പരാമര്‍ശം. ഇതിനെതിരെ പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. 
 
താന്‍ അവരുടെ ആരാധകനാണെന്നും തനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ലെന്നുമാണ് രാധാ രവി പറയുന്നത്. നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
 
‘ഞാന്‍ നയന്‍താരയെ ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ശിവകാര്‍ത്തികേയനെ കാണാന്‍ വേണ്ടി പോയതാണ്. അവിടെ നയന്‍താരയും ഉണ്ടായിരുന്നു. ഞാന്‍ അവരുടെ ആരാധകനാണ്. ആരാധകന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എത്രമാത്രം പ്രശ്നങ്ങള്‍ അതിജീവിച്ചാണ് അവര്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് എന്നതു മനസിലാക്കിയാണ്. എനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല. നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടില്ല’.
 
‘ഞാന്‍ പെണ്ണുങ്ങളെ പറ്റി മോശം പറയുന്നു എന്നാണ് പൊതുവെ സംസാരം. എന്നാല്‍ മോശം സ്ത്രീകളെ പറ്റി ഞാന്‍ നല്ലത് പറയാറില്ല. സിനിമയുടെ പ്രമോഷന്‍ ചടങ്ങിന് വേണ്ടി ക്ഷണിച്ചപ്പോള്‍ പോയതാണ്.’ രാധാ രവി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മമ്മൂക്കയോടൊപ്പം ഇതേവരെ അഭിനയിക്കാൻ സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമക്കായി കാത്തിരിക്കുകയാണ്‘: മനസുതുറന്ന് മഞ്ജു വാര്യർ !