Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ശേഷം രോഹിത് - ആസിഫ് അലി കൂട്ടുകെട്ട്; 'ഇബ്‌ലിസി'ന്റെ ഫസ്റ്റ്ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി

'ഇബ്‌ലിസി'ന്റെ ഫസ്റ്റ്ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ശേഷം രോഹിത് - ആസിഫ് അലി കൂട്ടുകെട്ട്; 'ഇബ്‌ലിസി'ന്റെ ഫസ്റ്റ്ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി
, വെള്ളി, 15 ജൂണ്‍ 2018 (13:31 IST)
സംവിധായകൻ രോഹിതും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ഇബ്‌ലിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ശേഷമാണ് വീണ്ടും ഇവർ ഒന്നിക്കുന്നത്.
 
ചിത്രത്തിൽ നായികയായെത്തുന്നത് പ്രേമം ഫെയിം മഡോണ സെബാസ്‌റ്റ്യനാണ്. എൺപതുകളിൽ നടക്കുന്ന കഥയായ ഇബ്‌ലിസ് ഹാസ്യത്തിനും സംഗീതത്തിനുമാണ് പ്രാധാന്യം നൽകുന്നത്.
 
ഇബ്‌ലിസിന്റെ കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ രോഹിതും സമീർ അബ്‌ദുലും ചേർന്നാണ്. മഡോണയും ചിത്രത്തിൽ ഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും സംഗീതം ഡോൺ വിൻസന്റുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രത്തിന്റെ കഥ കേട്ടില്ല, പ്രതിഫലം നോക്കിയില്ല, 'വിശ്വാസം' നയൻ‌താര ചെയ്യുന്നത് അജിത്തിന് വേണ്ടി