മുംബൈ: മാർച്ച് 7 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും നായികനായകന്മാരായി എത്തിയ ചിത്രമാണ് 'നാദാനിയാൻ'. ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്‍റെ മകൻ ഇബ്രാഹിം അലി ഖാന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. എന്നാല്‍ ചിത്രം റിലീസായതിന് പിന്നാലെ നേരിടുന്നത് കടുത്ത ട്രോളുകളാണ്.
മോശം അഭിനയം, നായികയും നായകനും തമ്മിലുള്ള ദുർബലമായ പ്ലോട്ട്, ട്രോളുകളാകുന്ന സംഭാഷണങ്ങള്‍, വികാരം തോന്നാത്ത അഭിനയം എന്നിവയാണ് പ്രധാനമായും പ്രേക്ഷകർ ചിത്രത്തിനെതിരെ ഉയര്‍ത്തുന്ന വിമർശനങ്ങൾ. പലരും സിനിമയെ ഒരു തവണ പോലും കാണാന്‍ പറ്റാത്തത് എന്ന് പോലും വിശേഷിപ്പിച്ചിട്ടുണ്ട്. നായികയും നായകനും നെപ്പോ കിഡ്സ് എന്ന ലേബലിലും വലിയ ട്രോള്‍ നേരിടുന്നുണ്ട്.
വലിയ ബജറ്റില്‍ അത്യാവശ്യം മികച്ച ഗാനങ്ങളുമായാണ് ചിത്രം എത്തിയതെങ്കിലും പ്രേക്ഷകരെ ആകർഷിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നാണ് ട്രാക്കര്‍മാരുടെ വിലയിരത്തല്‍. നിരവിധി പോസ്റ്റുകളാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെയും ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് എതിരെയും വരുന്നത്.