Webdunia - Bharat's app for daily news and videos

Install App

അന്ന് സംഭവിച്ചത് ആവർത്തിക്കുമോ? ‘കളിയാക്കലുകൾ ഒക്കെ ആ സ്പിരിറ്റിൽ എടുക്കും’ - മെഗാ ഷോയിൽ ഒളിഞ്ഞിരിക്കുന്ന പുതിയ വിവാദങ്ങൾ

അതൊക്കെ വെറും തോന്നലുകളാണെന്ന് മോഹൻലാൽ

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (14:38 IST)
കേരളത്തെ കാർന്നു തിന്ന മഴയിലും വെള്ളപ്പൊക്കത്തിലും നഷ്ടമായവ തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലാണ് ജനങ്ങൾ. ഇതിന്റെ ഭാഗമായി നവകേരളം പടുത്ത് ഉയർത്താനായി മലയാള താരസംഘടന അമ്മയുടെ നേതൃത്വത്തിലുളള മെഗ ഷോ ഡിസംബർ7 ന് നടക്കും. 
 
അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ചാണ് ഷോ നടക്കുക. മലായള സിനിമയിലെ അറുപതോളം താരങ്ങളായ ഷോയിൽ പങ്കെടുക്കുക. ഒന്നാണ് നമ്മള്‍ എന്നാണ് ഷോയ്ക്ക് നൽകിയിരിക്കുന്ന പേര്. മഞ്ജു വാര്യർ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. 
 
അമ്മയുടെ കഴി‍ഞ്ഞ മെഗ ഷോയിലെ സ്കുറ്റിനെതിരെ വിമർശനം ഉയർന്നു വന്ന സാഹചര്യത്തിൽ ഇത്തവണ വിവാദ സ്കിറ്റുകൾ ഉണ്ടാകുമെയെന്ന് മാധ്യമ പ്രവർത്തക ചോദിച്ചിരുന്നു. എന്നാൽ, അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഇതിന് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. 
 
ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങൾ ഫോക്കസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. അത് ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. തന്നെ കളിയാക്കുന്ന സ്കിറ്റുകൾ നിരവധി പലരും ചെയ്യാറുണ്ട്. അതെല്ലാം ഞാൻ ആസ്വദിക്കാറുണ്ട്. അതിന്റെ പേരിൽ ആരേയും വിമർശിച്ചിട്ടില്ല. ഇതൊക്കെ ആ സ്പിരിറ്റിൽ എടുക്കുമെന്നും മോഹൻലാൽ പ്രതികരിച്ചു.
 
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന അമ്മ മെഗാഷോയിലെ വനിത താരങ്ങളുടെ സ്ക്രിറ്റാണ് വിമർശനങ്ങൾ സൃഷ്ടിച്ചത്. സ്കിറ്റ് ‍ഡബ്ല്യൂസിസി അംഗങ്ങളെ പരിഹസിക്കുന്ന തരത്തിലുളളതാണെന്നായിരുന്നു വിമർശനം. ഈ സ്കിറ്റിൽ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരങ്ങള്‍ വരെ പങ്കെടുത്തിരുന്നു. ഇങ്ങനെ പരസ്യമായി തങ്ങളുടെ നിലപാടാണ് സ്കിറ്റിലൂടെ അവർ കാണിച്ചതെന്നായിരുന്നു നടിമാർ ആരോപിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

അടുത്ത ലേഖനം
Show comments