Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നു, ഒരു ചിരിപ്പടം- നായകൻ മമ്മൂട്ടി!

മമ്മൂട്ടി
, ബുധന്‍, 21 നവം‌ബര്‍ 2018 (13:41 IST)
മമ്മൂട്ടിയുടെ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ് മായാവി. ഹാസ്യരംഗങ്ങളില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഈ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് റാഫി ആയിരുന്നു. ഇപ്പോഴിതാ, റാഫിയും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നതിന്റെ സൂചനകൾ.   
 
ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ഫണ്‍ എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഇത്തവണയും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഒരുഗ്രൻ ചിരിപ്പടമാണിതെന്നാണ് സൂചനകൾ.
 
അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജ, ഖാലിദ് റഹ്മാന്റെ ഉണ്ട എന്നീ സിനിമകളുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടിയുള്ളത്. നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ നിർമ്മിക്കാൻ പണം മുടക്കിയത് ദിലീപോ?- സത്യം വെളിപ്പെടുത്തി ധർമ്മജൻ