Webdunia - Bharat's app for daily news and videos

Install App

ലൂസിഫര്‍ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ ?; സൂചന നല്‍കി പൃഥ്വിയും മുരളി ഗോപിയും!

Webdunia
ശനി, 20 ഏപ്രില്‍ 2019 (08:22 IST)
ആരാധകരെ ഹരം കൊള്ളിച്ച് വന്‍ വിജയം നേടിയ മോഹന്‍‌ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന ആദ്യം നല്‍കിയത് സംവിധായകനും നടനുമായ പൃഥ്വിരാജാണ്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഈ സൂചന നല്‍കിയത്.

എന്നാല്‍, ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍‌ലാല്‍ ഇരട്ടവേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയ്‌ക്ക് തിരക്കഥയൊരുക്കിയ മുരളീ ഗോപിയും പൃഥ്വിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു ചിത്രം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം മുരളി ഗോപി സമൂഹമാധ്യമത്തില്‍ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത് ഇങ്ങനെയാണ് 'In the same garden, under the same grey sky, graze Black and White. #L'. ഇത് ചിത്രത്തിലെ രണ്ടു നായക കഥാപാത്രങ്ങളെ ഉദ്ദേശിച്ചുള്ളതു തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ചിത്രത്തിന്റെ ടാഗ് ലൈനിലെ Brotherhood എന്നതും ഈ സഹോദരബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ലൂസിഫറിലെ അവസാന കഥാപാത്രമെന്ന പേരില്‍ ഖുറേഷി അബ്രാമിന്റെ ചിത്രം അണിയറക്കാര്‍ പുറത്തു വിട്ടതോടെ സ്റ്റീഫന്‍ നെടുമ്പള്ളിയും ഖുറേഷി അബ്രാമും രണ്ട് കഥാപാത്രങ്ങളാണെന്നും ഇവര്‍ രണ്ടും ലൂസിഫര്‍ 2വില്‍ ഒരുമിക്കുമെന്നുമാണ് ആരാധകരുടെ വാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments