Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം തിരുത്താൻ ലൂസിഫർ; ഇന്ന് സൗദിയിൽ പ്രദർശനത്തിന് എത്തും

മൂന്നര പതിറ്റാൺറ്റിനു ശേഷം ജിദ്ദയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാദിയാണ് ചിത്രം സ്വന്തമാക്കുക.

ചരിത്രം തിരുത്താൻ ലൂസിഫർ; ഇന്ന് സൗദിയിൽ പ്രദർശനത്തിന് എത്തും
, വ്യാഴം, 18 ഏപ്രില്‍ 2019 (10:24 IST)
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫർ മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. കുറഞ്ഞ സമയം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമായതിന് പിന്നാലെ മറ്റൊരു ചരിത്രം തിരുത്തിക്കുറിക്കാനുള്ള ഒരുക്കത്തിലാണ് ലൂസിഫർ. മൂന്നര പതിറ്റാൺറ്റിനു ശേഷം ജിദ്ദയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാദിയാണ് ചിത്രം സ്വന്തമാക്കുക. ഇന്ന് സൗദി അറേബ്യയിൽ പ്രദർശനത്തിന് എത്തുന്നതോടെയാണ് ചരിത്രം കുറിക്കുന്നത്.
 
ജിദ്ദയിലെ റെഡ് ഡീ മാളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. രാവിലെ 0.30നും ഉച്ചയ്ക്ക് ഒരു മണിക്കും രാത്രി 10.30നുമാണ് പ്രദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുടുംബമായി എത്തുന്നവർക്ക് മറ്റുള്ളവർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സംഭാഷണങ്ങളുടെ സബ് ടൈറ്റിലുകളും ഉണ്ടാകും. എന്തായാലും മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെ കാണാൻ ആവേശത്തോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. ജിദ്ദയ്ക്കു പുറമെ റിയാദിലെ തിയറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.
 
നീണ്ട നാളുകൾക്ക് ശേഷം അടുത്തിടെയാണ് സൗദി അറേബ്യയിലെ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.അതിന് ശേഷം വലിയ സ്വീകരണമാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾക്ക് ലഭിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ വിവേക് ഒബ്രോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികൾക്കൊപ്പം ചുവടു‌വെച്ച് മമ്മൂക്ക; ചിത്രീകരണത്തിനിടക്കുള്ള വീഡിയോ പുറത്ത്, ഏറ്റെടുന്ന് സോഷ്യൽമീഡിയ