Webdunia - Bharat's app for daily news and videos

Install App

ഇന്നലെ തെറിയഭിഷേകം നടത്തിയ ‘മോഹൻലാൽ’ ഫാൻസിനെ ഇന്ന് കാണാനില്ലല്ലോ? - വിവാദ ടീസറിന്റെ പൂർണ്ണരൂപം പുറത്ത്

മോഹൻലാലിനെ അപമാനിച്ചെന്ന് പറഞ്ഞവർക്ക് ഇപ്പോൾ ഒന്നും മിണ്ടാനില്ലേ?

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (12:28 IST)
മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവരികയും മോഹൻലാലിനെ അപമാനിച്ചുവെന്ന് ആരോപിച്ച് വിവാദം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ടീസർ പിൻ‌വലിച്ച് പൂർണരൂപം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 
 
പുതിയ ടീസറിൽ മോഹൻലാൽ എന്ന നടനെയല്ല, സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന ചിത്രത്തെയാണ് വിമർശിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. മോഹൻലാൽ എന്ന നടനു തന്നെ അപമാനം ഉണ്ടാക്കുന്ന രീതിയിലായിരുന്നു ചിത്രത്തിലെ ചില ഡയലോഗുകൾ എന്ന് ‘മോഹൻലാൽ’ റിലീസ് ചെയ്തിരുന്ന സമയത്ത് വാർത്തകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഡയലോഗ് ആണ് ‘ഇക്കയുടെ ശകടത്തിൽ’ പരാമർശിക്കുന്നത്. 
  
ഇന്നലെ സംവിധായകനേയും അണിയറ പ്രവർത്തകരേയും തെറിവിളിച്ച മോഹൻലാൽ ഫാൻസ് ഇന്ന് പുതിയ ടീസർ എത്തിയതോടെ ഒന്നും മിണ്ടാതെ ആയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾ മാളത്തിൽ കയറി ഒളിച്ചിരിക്കുകയാണോയെന്നും സോഷ്യൽ മീഡിയ ചോദ്യമുയർത്തുന്നുണ്ട്.  
 
മോഹൻലാലിനെപ്പറ്റി സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുന്നത് വരെയായിരുന്നു ഇന്നലെ പുറത്ത് വിട്ട ടീസറിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇന്നത്തേതിൽ അങ്ങനെ കളിയാക്കിയവരെ നായികയായ പെൺകുട്ടി കൈകാര്യം ചെയ്യുന്ന സീനാണുള്ളത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments