മമ്മൂട്ടി ഒരു റോള്‍ മോഡലാണ്, എല്ലാ അര്‍ത്ഥത്തിലും. ലുക്കിന്‍റെ കാര്യത്തിലാണെങ്കില്‍ ഇന്ത്യയിലെ മിക്ക ഭാഷകളിലെയും താരങ്ങള്‍ മമ്മൂട്ടിയുടെ ഡ്രസ് സെന്‍സിനെ പിന്തുടരുന്നവരാണ്. അത് പബ്ലിക് ഫംഗ്ഷനുകളിലെ അപ്പിയറന്‍സില്‍ മാത്രമല്ല, സിനിമകളിലെ സ്റ്റൈലുകളിലും മമ്മൂട്ടിച്ചിത്രങ്ങളാണ് പലര്‍ക്കും റഫറന്‍സ്.
ദി ഗ്രേറ്റ്ഫാദര്‍, ബിഗ്ബി, ഡാഡി കൂള്‍, ജോണി വാക്കര്‍, ദി കിംഗ് തുടങ്ങി മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളില്‍ പലതും ഇന്നും ലുക്ക് ടെസ്റ്റുകള്‍ക്കായി റഫര്‍ ചെയ്യാറുണ്ട്. നായകന്‍ എങ്ങനെയായിരിക്കണം, നായകന്‍റെ ലുക്ക് എങ്ങനെയായിരിക്കണം എന്നൊക്കെയുള്ളതിന് ഉദാഹരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിയെത്തന്നെയാണ്.
സിനിമകളിലെ ലുക്ക് മാറ്റി നിര്‍ത്തിയാല്‍ പൊതുചടങ്ങുകള്‍ക്ക് എത്തുമ്പോഴും മമ്മൂട്ടി തന്‍റെ ലുക്കില്‍ അപ്രതീക്ഷിത സ്റ്റൈലുകള്‍ കൊണ്ടുവന്ന് ഏവരെയും ഞെട്ടിക്കാറുണ്ട്. പുതിയ പുതിയ സ്റ്റൈലുകള്‍ പൊതുചടങ്ങുകളില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ ചിലപ്പോഴൊക്കെ വളരെ സാധാരണക്കാരനായി മുണ്ടും ഷര്‍ട്ടും ധരിച്ചുവരുന്ന മെഗാസ്റ്റാറിനെയും നമ്മള്‍ കാണാറുണ്ട്.
ഇന്ത്യന്‍ സിനിമാതാരങ്ങളില്‍ ഒരാളുടെ സ്റ്റൈലും ലുക്കുമൊക്കെ മമ്മൂട്ടിയും നിരീക്ഷിക്കാറുണ്ട് എന്നറിയുമോ? അത് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റേതാണ്. അതിഗംഭീര ഡ്രസ് സെന്‍സ് ഉള്ളയാളാണ് സെയ്ഫ് എന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം.