Publish Date: Tue, 23 Jul 2024 (08:47 IST)
Updated Date: Tue, 23 Jul 2024 (08:57 IST)
ഇന്ത്യന്‍2 ഒന്‍പത് ദിവസം കൊണ്ട് നേടിയത് 150 കോടി. ഒമ്പതാം ദിവസമായ ഞായറാഴ്ച നാലു കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കൂടാതെ ഇന്ത്യക്ക് പുറത്തുനിന്ന് അഞ്ചര കോടിയോളം രൂപയും ചിത്രം നേടിയിട്ടുണ്ട്. അതേസമയം സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍2 ഒടിടിയിലേക്ക് വരുന്നുവെന്ന വാര്‍ത്തകളും ലഭിക്കുന്നുണ്ട്. ചിത്രം ഇറങ്ങിയ ദിവസം മുതല്‍തന്നെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നാലെ മോശം പ്രതികരണങ്ങളും നിരൂപണങ്ങളും വരുകയും ചെയ്തു. നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യന്‍2ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 15നാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. 1996 ലാണ് ഇന്ത്യന്‍ പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസന്റെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.