Webdunia - Bharat's app for daily news and videos

Install App

രശ്മിക മന്ദാന ഒഴിവാക്കിയ സിനിമകള്‍, വിജയ് മുതല്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം വരെ അക്കൂട്ടത്തില്‍

കെ ആര്‍ അനൂപ്
വ്യാഴം, 7 ഡിസം‌ബര്‍ 2023 (09:21 IST)
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുകയാണ് ഇരുപത്തിയേഴുകാരിയായ രശ്മിക മന്ദാന.'അനിമല്‍'ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുമ്പോള്‍ രശ്മിക വേണ്ടെന്നുവെച്ച സിനിമകളെക്കുറിച്ചും അറിയാം. പല മുന്നിര സംവിധായകരുടെയും ചിത്രങ്ങളിലും നടിക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും അതിന് തയ്യാറായില്ല.
 
വിജയ് നായകനായ എത്തിയ ലോകേഷ് കനകരാജ് മാസ്റ്ററിലേക്ക് നായികയായി നിര്‍മ്മാതാക്കള്‍ ആദ്യം പരിഗണിച്ചത് രശ്മികയെ ആയിരുന്നു. പിന്നീട് മാളവിക മോഹനനിലേക്ക് ആ വേഷം പോയി. ജേഴ്സിയുടെ ഹിന്ദി പതിപ്പിലേക്ക് രശ്മികയെ ആദ്യം വിളിച്ചിരുന്നു. പിന്നീട് പകരക്കാരിയായി മൃണാല്‍ ഠാക്കൂറിനെ സമീപിക്കുകയായിരുന്നു നിര്‍മാതാക്കള്‍.
 
കന്നഡ ചിത്രമായ 'കിര്‍ക്ക് പാര്‍ട്ടി'യിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് രശ്മിക. ഇതേ ചിത്രം കാര്‍ത്തിക് ആര്യനെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. അപ്പോഴും നായികയാകാന്‍ ഉള്ള ക്ഷണം രശ്മികയ്ക്ക് ലഭിച്ചിരുന്നു.ഒരേ കഥാപാത്രം വീണ്ടും അവതരിപ്പിക്കുന്നതിലെ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ താരം ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.സഞ്ജയ് ലീല ബന്‍സാലി ചിത്രം പോലും ലക്ഷ്മി വേണ്ടെന്നുവച്ചിട്ടുണ്ട്.രണ്‍ദീപ് ഹൂഡ നായകനായി എത്തേണ്ടിയിരുന്ന സിനിമ പിന്നീട് ഉപേക്ഷിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments