Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാന്തയും ചൈതന്യയും അടുക്കുന്നു,വീണ്ടും ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുമോ?

Naga Chaitanya rumours with Samantha Ruth Prabhu Instagram

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (11:39 IST)
നടി സമാന്ത സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ചികിത്സയുടെ ഭാഗമായി വിദേശത്താണ് താരം.മുന്‍ഭര്‍ത്താവ് നാഗ ചൈതന്യയുമായി വീണ്ടും സമാന്ത അടുക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജീവിതത്തില്‍ വീണ്ടും അവസരം നല്‍കി രണ്ടാളും ഒന്നിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 
 
സമാന്തയും ചൈതന്യയും വീണ്ടും ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുമോ എന്നതാണ് ആരാധകര്‍ക്ക് ഇനി അറിയേണ്ടത്. അതിനൊരു സൂചന നല്‍കിയിരിക്കുകയാണ് ചൈതന്യ.
 
രണ്ടാളുകള്‍ വേര്‍തിരിഞ്ഞാലും അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ചിലത് മുന്‍കാല ജീവിതത്തില്‍ അവര്‍ ബാക്കി വച്ചിട്ടുണ്ടാകും. സമാന്തയും ചൈതന്യയും സ്‌നേഹിച്ചു വളര്‍ത്തിയ ഒരു വളര്‍ത്തുന്ന ഉണ്ട്. പേര് 'ഹാഷ്'എന്നാണ്. രണ്ടാളും പിരിഞ്ഞ ശേഷം സമാന്തയുടെ കൂടെയാണ് ഹാഷ്. ഏറ്റവും പുതിയ പോസ്റ്റില്‍ വളര്‍ത്തുന്നയെ ചൈതന്യക്കൊപ്പമാണ് കാണാനായത്.ഒരു ഫ്രഞ്ച് ബുള്‍ഡോഗ് ആണ് ഹാഷ്. വളര്‍ത്തു നായ്‌ക്കൊപ്പം സമയം ചെലവഴിക്കുന്ന നടനെ കണ്ടപ്പോള്‍ സമാന്ത ചൈതന്യയുടെ ജീവിതത്തിലേക്ക് വീണ്ടും എത്തും എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്. ചിലപ്പോള്‍ നടി വിദേശത്തേക്ക് പോയ വേളയില്‍ നായയെ ചൈതന്യയുടെ പക്കല്‍ ഏല്‍പ്പിച്ചത് ആകാനും സാധ്യതയുണ്ട്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപാനം തീരെയില്ല,ശരീര സൗന്ദര്യം നിലനിര്‍ത്തുക എന്നത് ചില്ലറ കാര്യമല്ല!രാംചരണിന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്