Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്; താരങ്ങളുടെ പ്രായം അറിയാം

Indrajith and Poornima age difference
, ശനി, 17 ഡിസം‌ബര്‍ 2022 (11:20 IST)
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും പ്രണയ വിവാഹമായിരുന്നു. താരങ്ങളുടെ പ്രായത്തെ കുറിച്ച് രസകരമായ ചില കാര്യങ്ങളുണ്ട്. ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്.
 
1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമ ജനിച്ചത്. തന്റെ 44-ാം ജന്മദിനമാണ് പൂര്‍ണിമ നാല് ദിവസം മുന്‍പ് ആഘോഷിച്ചത്. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബര്‍ 13 നാണ് ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായത്. അതായത് പൂര്‍ണിമയുടെ ജന്മദിനവും പൂര്‍ണിമ-ഇന്ദ്രജിത്ത് ദമ്പതികളുടെ വിവാഹവാര്‍ഷികവും ഒരേ ദിവസം തന്നെ. 1979 ഡിസംബര്‍ 17 നാണ് ഇന്ദ്രജിത്തിന്റെ ജന്മദിനം. അതായത് ഇന്ന് തന്റെ 43-ാം ജന്മദിനമാണ് ഇന്ദ്രജിത്ത് ആഘോഷിക്കുന്നത്. 
 
ഇരുവരുടേയും ജന്മദിനവും വിവാഹവാര്‍ഷിക ദിനവും ഡിസംബര്‍ മാസത്തില്‍ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ സീരിയില്‍ സെറ്റിലേക്ക് കൊണ്ടുപോകുന്നത് നിമിത്തമായി, പൂര്‍ണിമയെ വീഴ്ത്തി ഇന്ദ്രജിത്ത്; രസകരമായ പ്രണയകഥ ഇങ്ങനെ