കുടുംബത്തോടൊപ്പം യാത്രയിൽ ഇന്ദ്രജിത്ത്, നടൻ എവിടെയാണെന്ന് അറിയേണ്ടേ ?
, വ്യാഴം, 15 ജൂണ്‍ 2023 (09:29 IST)
കുടുംബത്തോടൊപ്പം ഒഴിവുകാലം ചെലവഴിക്കുകയാണ് ഇന്ദ്രജിത്ത്. മക്കൾക്കും ഭാര്യ പൂർണിമയ്ക്കും കൂടെ ജീവിതത്തിലെ നല്ല സമയം ആസ്വദിക്കുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പം നിരന്തരം യാത്ര ചെയ്യാറുള്ള നടൻ കുടുംബത്തെയും കൂട്ടി തായ്‌ലാൻഡിലാണ് എത്തിയിരിക്കുന്നത്.
ക്യാച്ച് ബീച്ച് ക്ലബ് നിന്നുള്ള ചിത്രങ്ങൾ ഇന്ദ്രജിത്ത് പങ്കുവെച്ചു.ക്യാച്ച് ബീച്ച് ക്ലബ് ഫൂക്കറ്റ് ബംഗ്‌ടാവോ ബീച്ചിലാണ് സ്ഥിതിചെയ്യുന്നത്.തായ്‌ലൻഡിൽ തന്നെ ഏറ്റവും വലിയ ദീപായ ഫുക്കറ്റ് നിന്നുള്ള വിശേഷങ്ങൾ മകൾ പ്രാർത്ഥനയും പങ്കുവെച്ചിരുന്നു.
ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ കടൽത്തീരങ്ങളും മഴക്കാടുകളും പർവ്വതങ്ങളും നിറഞ്ഞ ദ്വീപിൽ പോവാതെ തായ്‌ലൻഡിൽ എത്തുന്ന സഞ്ചാരികൾ മടങ്ങില്ല. 48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയും ഉണ്ട് ഫുക്കറ്റിന്.
ഫുക്കറ്റിൽ 32 ചെറുദ്വീപുകളും ഉണ്ട്.
Follow Webdunia malayalam
അടുത്ത ലേഖനം